ശ്രീനഗർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു- കശ്‌മീരിൽ 1.25 കോടി വാക്‌സിനുകൾ ലഭ്യമാക്കേണ്ടതുണ്ടെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. ഇത് കേന്ദ്രത്തോട് ആവശപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 20 ടൺ ഓക്‌സിജൻ സ്റ്റോക്കുണ്ട്.
ആവശ്യത്തിന് റെംഡിസിവിർ മരുന്നുമുണ്ട്. ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് കൊവിഡ് പ്രതിരോധം നടക്കുന്നത്. എന്നാൽ ജമ്മു- കശ്‌മീരിൽ ഓക്‌സിജൻ ദൈർലഭ്യം ഉണ്ടെന്ന് ചില വാർത്തകൾ കണ്ടു. ഇത് തികച്ചും അടിസ്താനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ജമ്മു-കശ്‌മീരിൽ 24,313 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,42,537 പേരാണ് രോഗമുക്തി നേടിയത്. 2,227 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.