പഹല്‍ഗാം (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അമർനാഥ് തീര്‍ഥാടന യാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്‌മീര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പഹല്‍ഗാമിനും ചന്ദന്‍വാടിക്കുമിടയിലാണ് അപകടമുണ്ടായത്. ബസിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥര്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഒരാളുടെ മരണം സംഭവിച്ചത്. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
-
#WATCH Bus carrying 37 ITBP personnel and two J&K Police personnel falls into riverbed in Pahalgam after its brakes reportedly failed, casualties feared#JammuAndKashmir pic.twitter.com/r66lQztfKu
— ANI (@ANI) August 16, 2022 " class="align-text-top noRightClick twitterSection" data="
">#WATCH Bus carrying 37 ITBP personnel and two J&K Police personnel falls into riverbed in Pahalgam after its brakes reportedly failed, casualties feared#JammuAndKashmir pic.twitter.com/r66lQztfKu
— ANI (@ANI) August 16, 2022#WATCH Bus carrying 37 ITBP personnel and two J&K Police personnel falls into riverbed in Pahalgam after its brakes reportedly failed, casualties feared#JammuAndKashmir pic.twitter.com/r66lQztfKu
— ANI (@ANI) August 16, 2022
ചന്ദന്‍വാടിയില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോകുകയായിരുന്നു വാഹനം. പരിക്കേറ്റവരെ എയലര്‍ലിഫ്‌റ്റ് ചെയ്‌ത് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആറ് ഐടിബിപി ജവാന്മാര്‍ മരിച്ചുവെന്ന് ഐടിബിപി പിആര്‍ഒ വിവേക് കുമാർ പാണ്ഡ്യ അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കും. അപകടത്തില്‍പ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ഐടിബിപി പിആര്‍ഒ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ അനുശോചനം അറിയിച്ചു.