ETV Bharat / bharat

ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗമില്ല, കണ്ടത് ജലധാര: അസദുദ്ദീൻ ഉവൈസി - ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗമെന്ന വാദം

പള്ളിയില്‍ സര്‍വെ നടത്താനുള്ള ഉത്തരവിനെതിരെ മസ്‌ജിദ് മാനേജ്‌മെന്‍റ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Owaisi on Gyanvapi mosque row  Sohan Lal Arya conclusive evidence  videography survey of Kashi Vishwanath Temple Gyanvapi Mosque complex  ഗ്യാന്‍വാപി പള്ളിയിലെ സര്‍വെ  ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗമെന്ന വാദം  ഗ്യാന്‍വാപി പള്ളി അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം
ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗമെന്ന വാദം; ഫൗണ്ടൈന്‍ ഭാഗത്തെ ശിവലിംഗമായി ചിത്രീകരിക്കുന്നു എന്ന് ഒവൈസി
author img

By

Published : May 17, 2022, 10:08 AM IST

ഹൈദരാബാദ്: ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ എതിര്‍ത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജലസംഭരണിയിലെ ജലധാരയുടെ ഭാഗത്തെയാണ് ശിവലിംഗമായി അവകാശപ്പെടുന്നതെന്ന് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. ഭൂരിഭാഗം മുസ്‌ലിം പള്ളികളിലും ഇത്തരത്തില്‍ ജലസംഭരണികളില്‍ ജലധാര ഉണ്ടാവും. ശിവലിംഗം കണ്ടെത്തിയെന്നുള്ള കാര്യം എന്തുക്കൊണ്ട് കോടതി നിയോഗിച്ച കമ്മിഷണര്‍ പറഞ്ഞില്ലെന്നും ഒവൈസി ചോദിച്ചു.

ഗാന്‍വാപി പള്ളി കോമ്പോണ്ടിനോട് ചേര്‍ന്നുള്ള ശൃഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു വനിതകള്‍ നല്‍കിയ ഹര്‍ജിയിലാണ് വാരണസിയിലെ കോടതി മസ്ജദില്‍ സര്‍വെ നടത്താന്‍ ഉത്തരവിട്ടത്. മൂന്ന് ദിവസമായി നടന്ന സര്‍വെയുടെ അവസാന ദിവസമാണ് മസ്ജദിന്‍റെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശവാദമുന്നയിച്ചത്. ഇതേതുടര്‍ന്ന് മസ്ജിദിന്‍റെ ഒരു ഭാഗം സീല്‍ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

സീല്‍ ചെയ്‌ത ഭാഗത്തിന് സുരക്ഷ ഉറപ്പാക്കാനായി വാരണസി പൊലീസ് കമ്മിഷണര്‍ക്കും സിആര്‍പിഎഫ് അധികൃതര്‍ക്കും വാരണസി കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ വാരണസി സിവില്‍ കോടതിയുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും ഇതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മറ്റി വ്യക്തമാക്കിയിരുന്നു.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ നടത്താനുള്ള തീരുമാനത്തിനെതിരെ മസ്‌ജിദ് മാനേജ്മെന്‍റ് കമ്മറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന്(17.05.2022) പരിഗണിക്കും. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സമാധാനവും സാമുദായിക ഐക്യവും തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് സര്‍വെ എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.