ETV Bharat / bharat

എസ്‌എസ്‌എല്‍വി ഡി2 വിക്ഷേപണം വിജയം; 3 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

author img

By

Published : Feb 10, 2023, 9:29 AM IST

Updated : Feb 10, 2023, 12:45 PM IST

രാവിലെ 9:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നായിരുന്നു എസ്‌എസ്‌എല്‍വി ഡി2-ന്‍റെ വിക്ഷേപണം.

ISRO  SSLV D2  Rocket Launch  എസ്‌എസ്‌എല്‍വി ഡി2  ശ്രീഹരിക്കോട്ട  ഐഎസ്‌ആര്‍ഒ  ഇഒഎസ് 07  സ്‌പേസ് കിഡ്‌സ് ഇന്ത്യ  ജാനസ്1  ആസാദിസാറ്റ്
SSLV D2

തിരുപ്പതി: ഐഎസ്‌ആര്‍ഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്‌എസ്‌എല്‍വി ഡി2 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നും 3 ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ന് രാവിലെ 9:18നായിരുന്നു റോക്കറ്റിന്‍റെ വിക്ഷപണം.

  • #WATCH | Andhra Pradesh: ISRO launches Small Satellite Launch Vehicle-SSLV-D2- from Satish Dhawan Space Centre at Sriharikota to put three satellites EOS-07, Janus-1 & AzaadiSAT-2 satellites into a 450 km circular orbit pic.twitter.com/kab5kequYF

    — ANI (@ANI) February 10, 2023 " class="align-text-top noRightClick twitterSection" data=" ">

വിക്ഷേപണം കഴിഞ്ഞ് 15 മിനിട്ട് 24 സെക്കന്‍ഡിനുള്ളില്‍ തന്നെ റോക്കറ്റിലുണ്ടായിരുന്ന മൂന്ന് ഉപഗ്രഹങ്ങളും 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിച്ചു. ഐഎസ്‌ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-07, യുഎസ് കമ്പനി അന്‍റാറിസ് വികസിപ്പിച്ച ജാനസ്-1, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തുടനീളമുള്ള 750 വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് എസ്‌എസ്‌എല്‍വി ഡി2 ഭ്രമണപഥത്തിലെത്തിച്ചത്.

എസ്‌എസ്‌എല്‍വി ഡി2 വിക്ഷേപണത്തിന്‍റെ വിജയം നിര്‍ണായകമായ ഒന്നാണെന്നായിരുന്നു ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്‍റെ പ്രതികരണം. ആദ്യത്തെ വീഴ്‌ചയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു, തുടര്‍ന്ന് നടത്തിയ പരിശ്രമങ്ങളാണ് വിജയം കണ്ടതെന്നും എല്ലാവരോടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന എസ്‌എസ്‌എല്‍വി ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സൂക്ഷ്‌മ പരിശോധനകള്‍ക്കെല്ലാം ഒടുവിലാണ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനം മിതമായ നിരക്കില്‍ ഒരുക്കുക എന്ന നിലയ്‌ക്കാണ് സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്‌എസ്‌എല്‍വി) വികസിപ്പിച്ചത്. ഈ റോക്കറ്റിന് 500 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയാണ് ഉള്ളത്.

Last Updated : Feb 10, 2023, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.