ബെംഗളൂരു: ഗഗൻയാൻ ടെസ്‌റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ( ടിവി-ഡി1) പരീക്ഷണ വാഹനത്തിന്‍റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായതോടെ ഓൺബോർഡ് വീഡിയോ പങ്കുവെച്ച് ഐഎസ്‌ആർഒ. ഇതിലൂടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് സുപ്രധാന നേട്ടം കുറിക്കാൻ സാധിച്ചു (ISRO shares Onboard Video Of Gaganyaan TV-D1 Mission Test Flight).
ഈ വിജയകരമായ വിക്ഷേപണത്തിലൂടെ ഗഗൻയാൻ എന്ന ബഹിരാകാശ പേടകത്തെ സ്വതന്ത്രമായി വിക്ഷേപിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ലീഗിലേക്ക് ഇന്ത്യയെ നയിച്ചു. പ്രാരംഭ വെല്ലുവിളികളും കാലതാമസങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ പ്രോഗ്രാമിന് ആവശ്യമായ പേലോഡുകൾ വഹിച്ച പരീക്ഷണ വാഹനം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്.
7 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂ എസ്‌കേപ്പ് സിസ്‌റ്റം, ലോഞ്ച് വെഹിക്കിളിൽ നിന്ന് ക്രൂ മൊഡ്യൂളിനെ ഫലപ്രദമായി വേർപെടുത്തുകയും തുടർന്ന് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായ ഇറക്കി ബംഗാൾ ഉൾക്കടലിൽ ഒരു വിജയകരമായ സ്പ്ലാഷ്‌ഡൗണിൽ കലാശിച്ചു. ക്രൂ എസ്‌കേപ്പ് സിസ്‌റ്റം പ്രദർശിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു.
ടിവി-ഡി1 ദൗത്യത്തിന്‍റെ വിജയകരമായ നേട്ടം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഗഗൻയാൻ പ്രോഗ്രാമിന്‍റെ ക്രൂ എസ്‌കേപ്പ് സിസ്‌റ്റം ഒരു ടെസ്‌റ്റ് വെഹിക്കിൾ ഡെമോൺസ്‌ട്രേഷനിലൂടെ പ്രകടമാക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്‍റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.