ETV Bharat / bharat

video: ഐഎസ്ആർഒയുടെ ആർഎൽവി ലാൻഡിങ് പരീക്ഷണം വിജയം - Reusable Launch Vehicle Autonomous Landing Mission

ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ രാവിലെ 7.10 ന് ആർഎൽവി വിക്ഷേപിക്കുകയും ഹെലികോപ്‌റ്റർ 4.5 കിലോമീറ്റർ ഉയരത്തിൽ പറന്നതായും ഐഎസ്ആർഒ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. സമുദ്ര നിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് പേടകം സ്വയം നിയന്ത്രിച്ച് റൺവേയിൽ ഇറങ്ങുന്നതായിരുന്നു പരീക്ഷണം

ISRO launches RLV  ISRO launches RLV at ATR in Karnataka  കർണാടക  ചിത്രദുർഗ  ആർഎൽവി  ഐഎസ്ആർഒ  ഇന്ത്യൻ വ്യോമസേന  ചിനൂക്ക് ഹെലികോപ്റ്റർ  റൺവേ  The Indian Space Research Organisation  RLV LEX  Reusable Launch Vehicle Autonomous Landing Mission  ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം
ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം
author img

By

Published : Apr 2, 2023, 12:32 PM IST

Updated : Apr 2, 2023, 6:28 PM IST

ഐഎസ്ആർഒയുടെ ആർഎൽവിയുടെ ലാൻഡിങ് പരീക്ഷണം വിജയം

ചിത്രദുർഗ (കർണാടക): ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഡിആർഡിഒയുടെയും ഇന്ത്യൻ വ്യോമസേനയുടെയും സഹകരണത്തോടെ കർണാടകയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഞായറാഴ്‌ച പുലർച്ചെ പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ഓട്ടോണമസ് ലാൻഡിങ് മിഷൻ (Reusable Launch Vehicle Autonomous Landing Mission) വിജയകരമായി പരീക്ഷണം നടത്തി. സമുദ്ര നിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് പേടകം സ്വയം നിയന്ത്രിച്ച് റൺവേയിൽ ഇറങ്ങുന്നതായിരുന്നു പരീക്ഷണം.

ISRO launches RLV  ISRO launches RLV at ATR in Karnataka  കർണാടക  ചിത്രദുർഗ  ആർഎൽവി  ഐഎസ്ആർഒ  ഇന്ത്യൻ വ്യോമസേന  ചിനൂക്ക് ഹെലികോപ്റ്റർ  റൺവേ  The Indian Space Research Organisation  RLV LEX  Reusable Launch Vehicle Autonomous Landing Mission  ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം
ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം

ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ രാവിലെ 7.10 ന് ആർഎൽവി വിക്ഷേപിക്കുകയും ഹെലികോപ്‌റ്റർ 4.5 കിലോമീറ്റർ ഉയരത്തിൽ പറന്നതായും ഐഎസ്ആർഒ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. ആർഎൽവിയുടെ മിഷൻ മാനേജ്മെന്‍റ് കമ്പ്യൂട്ടർ കമാൻഡിന്‍റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച പിൽബോക്‌സ് പാരാമീറ്ററുകൾ നേടിയ ശേഷം, 4.6 കിലോമീറ്റര്‍ താഴ്ച്ചയുള്ള റേഞ്ചിൽ ആർഎൽവി മിഡ്-എയറിൽ പുറത്തിറക്കി.

ആർഎൽവി പിന്നീട് ഇന്‍റഗ്രേറ്റഡ് നാവിഗേഷൻ, ഗൈഡൻസ്, കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് അപ്രോച്ച്, ലാൻഡിങ് രീതികൾ പരീക്ഷിക്കുകയും 7.40 ന് എയർസ്ട്രിപ്പിൽ സുരക്ഷിത ലാൻഡിങ് പൂർത്തിയാക്കുകയും ചെയ്‌തു. റൺവേയിൽ സ്വയം നിയന്ത്രിത ലാൻഡിങ് നടത്തുന്നതിനായി ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ വിങ് ബോഡി കയറ്റി വിടുന്നത് ലോകത്ത് ഇതാദ്യമാണെന്നും ബഹിരാകാശ ഗവേഷണ സംഘടന വ്യക്തമാക്കി. കുറഞ്ഞ ലിഫ്റ്റ്-ടു-ഡ്രാഗ് റേഷ്യോ ഉള്ള ഒരു ബഹിരാകാശ വിമാനമാണ് ആർഎൽവി.

ഹെക്‌സ് ദൗത്യത്തിന്‍റെ ഭാഗമായി 2016 മെയ് മാസത്തിൽ പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിളുകൾ ഐഎസ്ആർഒ പ്രദർശിപ്പിച്ചിരുന്നു. ചിറകുകളുള്ള വാഹനമായ ആർഎൽവി-റ്റിഡിയുടെ പുനഃപ്രവേശനം ഈ സമയത്താണ് രൂപപ്പെട്ടത്. ആ ദൗത്യത്തിൽ, ബംഗാൾ ഉൾക്കടലിനു മുകളിലൂടെയുള്ള ഒരു സാങ്കൽപ്പിക റൺവേയിൽ ആർഎൽവി ലാൻഡ് ചെയ്‌തിരുന്നു.

Last Updated : Apr 2, 2023, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.