ETV Bharat / bharat

ഐഎസ്ആർഒ ചാരവൃത്തി; പൊലീസുകാർക്കെതിരെ സിബിഐയുടെ എഫ്‌ഐആർ - നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, കോടതി നിർദ്ദേശിച്ച അന്വേഷണമായതിനാൽ നിയമപ്രകാരം അന്വേഷണം തുടരാൻ സുപ്രീം കോടതി സിബിഐക്ക് നിർദേശം നൽകിയതായി സിബിഐ വക്താവ് ജോഷി പറഞ്ഞു. ഇതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തത്

ISRO espionage case  ISRO scientist Nambi Narayanan  CBI FIR in ISRO scientist Nambi Narayanan case  case in ISRO scientist framing allegations  CBI case on Nambi Narayanan framing  ഐഎസ്ആർഒ ചാരവൃത്തി കേസ്  ഐഎസ്ആർഒ നമ്പി നാരായണൻ കേസ്  നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി  പൊലീസുകാർക്കെതിരെ സിബിഐ എഫ്‌ഐആർ
ഐഎസ്ആർഒ ചാരവൃത്തി കേസ്: തെറ്റുകാരായ പൊലീസുകാർക്കെതിരെ സിബിഐ എഫ്‌ഐആർ
author img

By

Published : May 4, 2021, 9:24 AM IST

ന്യൂഡൽഹി: 1994ലെ ഐഎസ്ആർഒ ചാരവൃത്തി കേസിൽ ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിൽ മുൻ കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി അധികൃതർ അറിയിച്ചു.

എഫ്‌ഐ‌ആറിലെ പ്രതികളുടെ പേരും പ്രത്യേക ആരോപണങ്ങളും സംബന്ധിച്ച് പ്രതികരിക്കാൻ സിബിഐ ഔദ്യോഗികമായി വിസമ്മതിച്ചെങ്കിലും കേരള പൊലീസിലെ നിരവധി മുൻ ഉദ്യോഗസ്ഥരുടെ പേരുകൾ എഫ്ഐആറിൽ ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് ഡി.കെ. ജെയിന്‍റെ കീഴിലുള്ള മൂന്നംഗ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നമ്പി നാരായണനെ വ്യാജ ആരോപണങ്ങളിൽ ഉൾപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഏപ്രിൽ 15 ന് സിബിഐക്ക് നിർദേശം നൽകിയിരുന്നു.

സമിതിയുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, കോടതി നിർദ്ദേശിച്ച അന്വേഷണമായതിനാൽ നിയമപ്രകാരം അന്വേഷണം തുടരാൻ സുപ്രീം കോടതി സിബിഐക്ക് നിർദേശം നൽകിയതായി സിബിഐ വക്താവ് ജോഷി പറഞ്ഞു. ഇതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റംസ് സെന്‍ററിൽ ജോലി ചെയ്‌തിരുന്ന നാരായണൻ (79) സിബിഐ അന്വേഷണത്തെ തുടർന്ന് ചാരവൃത്തി ആരോപണങ്ങളിൽ നിന്ന് മുക്തനായിരുന്നു. അതിന് ശേഷം കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെയും സമീപിച്ചു. ഐഎസ്ആർഒയുടെ സ്വകാര്യ വിവരങ്ങൾ മാലിദ്വീപ് സ്വദേശിയായ റഷീദ എന്ന ഒരു യുവതി വഴി പാക്കിസ്ഥാന് വിറ്റു എന്ന കേസിൽ ഐഎസ്ആർഒയുടെ അന്നത്തെ ക്രയോജനിക് പ്രോജക്‌ടിന്‍റെ ഡയറക്‌ടറായിരുന്ന നാരായണനെയും അന്നത്തെ ഐഎസ്ആർഒ ഡെപ്യൂട്ടി ഡയറക്‌ടർ ഡി ശശികുമാരനെയും 1994 ൽ കേരള പൊലീസ് അറസ്റ്റ് ചെയ്‌തു.

1994 ഒക്ടോബർ, നവംബർ മാസങ്ങളിൽ തിരുവനന്തപുരത്തെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ റഷീദ എന്ന യുവതി വിസ കാലാവധി തീർന്നിട്ടും ഇന്ത്യയിൽ തുടർന്നു എന്ന് ചൂണ്ടിക്കാട്ടി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. ഇവരുടെ പക്കൽ നിന്നും പാക്കിസ്ഥാന് വിൽക്കാൻ വേണ്ടിയുള്ള ഐഎസ്ആർഒയുടെ റോക്കറ്റ് എഞ്ചിന്‍റെ ചിത്രങ്ങളും കണ്ടെത്തി. പൊലീസ് നടപടിക്ക് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തിയതോടെയാണ് കേരളത്തിലെ കോൺഗ്രസ് ഭരണകാലത്തെ അറസ്റ്റ് രാഷ്ട്രീയ തലം നേടിയത്. ഇതോടെ കരുണാകരൻ രാജിയും വെച്ചു. തുടർന്നാണ് കേസ് സിബിഐക്ക് വിട്ടതും അന്വേഷണ ശേഷം സിബിഐ നാരായണന് ക്ലീൻ ചിറ്റ് നൽകിയതും.

2018 സെപ്റ്റംബറിൽ സുപ്രീം കോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുകയും ഒരു കമ്മിറ്റി രൂപീകരിച്ച ശേഷം വ്യക്തമായ അന്വേഷണത്തിലൂടെ സംഭവത്തിന്‍റെ പിന്നിലെ സത്യം പുറത്തുകൊണ്ടു വരണമെന്നും ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ജെയിന്‍റെ കീഴിൽ ആഭ്യന്തര മന്ത്രാലയം മൂന്നംഗ സമിതിയെ രൂപീകരിച്ചു. രണ്ടരവർഷത്തെ അന്വേഷണത്തിന് ശേഷം സമിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. സമിതിയുടെ റിപ്പോർട്ട് അടിയന്തരമായി കേൾക്കാനും പരിഗണിക്കാനും ആവശ്യപ്പെട്ട് ഈ വർഷം ഏപ്രിൽ 5 ന് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ടിലൂടെ കടന്നുപോയ ശേഷം, ഇത് മുദ്രയിട്ട കവറിൽ സൂക്ഷിക്കണമെന്നും പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പഠിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെടുകയും മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.