ETV Bharat / bharat

Pragyan Rover Confirms Presence Of Sulphur ചന്ദ്രനിൽ സൾഫറിന്‍റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രഗ്യാൻ റോവർ - പ്രഗ്യാൻ റോവർ

ISRO Chandrayaan 3 Confirms Sulphur പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്‌സറേ സ്‌പെട്രോമീറ്റർ (APXS) എന്ന ഉപകരണമാണ് സൾഫറിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്

Chandrayaan 3  ISRO  ഐഎസ്‌ആർഒ  ചന്ദ്രയാൻ 3  ആൽഫ പാർട്ടിക്കിൾ എക്‌സറേ സ്‌പെട്രോമീറ്റർ  ചന്ദ്രനിൽ സൾഫറിന്‍റെ സാന്നിധ്യം  ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ  ലേസർ ഇൻഡ്യൂസ്‌ഡ് ബ്രേക്‌ഡൗൺ സ്‌പെക്‌ട്രോസ്‌കോപ്  LIBS  പ്രഗ്യാൻ റോവർ  Pragyan Rover
Pragyan Rover Confirms Presence Of Sulphur
author img

By ETV Bharat Kerala Team

Published : Aug 31, 2023, 5:04 PM IST

ഐഎസ്‌ആർഒ പുറത്തുവിട്ട വീഡിയോ

ബെംഗളൂരു : ചന്ദ്രനിൽ സൾഫറിന്‍റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 (Chandrayaan 3). ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന പ്രഗ്യാൻ റോവറാണ് സൾഫറിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്‌സറേ സ്‌പെട്രോമീറ്റർ (എപിഎക്‌സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത് (Pragyan Rover confirms presence of Sulphur in Moon).

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനാണ് (ISRO) എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രഗ്യാൻ റോവർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന് സമീപം ശാസ്ത്രീയ പരീക്ഷണത്തിൽ ഏർപ്പെടുന്നതിന്‍റെ വീഡിയോയും ഐഎസ്‌ആർഒ പങ്കുവച്ചു. നേരത്തേ, പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്‌ഡ് ബ്രേക്‌ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് (LIBS) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്.

  • Chandrayaan-3 Mission:

    In-situ scientific experiments continue .....

    Laser-Induced Breakdown Spectroscope (LIBS) instrument onboard the Rover unambiguously confirms the presence of Sulphur (S) in the lunar surface near the south pole, through first-ever in-situ measurements.… pic.twitter.com/vDQmByWcSL

    — ISRO (@isro) August 29, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാത്സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഹൈഡ്രജന്‍റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

കണ്ടെത്തുന്നത് ഇങ്ങനെ : തീവ്രമായ ലേസർ പൾസുകൾക്ക് വിധേയമാക്കി വസ്‌തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു ശാസ്‌ത്രീയ സാങ്കേതികതയാണ് ലിബ്‌സ് (LIBS). ഉയർന്ന ഊർജമുള്ള ലേസർ പൾസ്, പാറ അല്ലെങ്കിൽ മണ്ണ് പോലെയുള്ള ഒരു വസ്‌തുവില്‍ കേന്ദ്രീകരിക്കുന്നു. ഈ ലേസർ പൾസ് വളരെ ചൂടുള്ള പ്ലാസ്‌മ സൃഷ്‌ടിക്കുന്നു.

ഈ പ്ലാസ്‌മ ലൈറ്റ് ശേഖരിച്ച് സ്പെക്ട്രലായി പരിഹരിക്കപ്പെടുകയും ചാർജ് കപ്പിൾഡ് ഡിവൈസുകൾ പോലുള്ള ഡിറ്റക്‌ടറുകൾ വഴി പരിശോധിക്കുകയും ചെയ്യുന്നു. ഇതില്‍ ഓരോ മൂലകവും ഒരു പ്ലാസ്‌മ അവസ്ഥയിലായിരിക്കുമ്പോൾ പുറത്തുവിടുന്ന പ്രകാശത്തിന്‍റെ തരംഗദൈർഘ്യങ്ങളുടെ സ്വഭാവ സവിശേഷതകൾ പരിശോധിച്ചാണ് മൂലകത്തിന്‍റെ മൂലകഘടന നിർണയിക്കപ്പെടുന്നത്.

വിക്രത്തിന്‍റെ ഫോട്ടോ പകർത്തി പ്രഗ്യാൻ : കഴിഞ്ഞ ദിവസം പ്രഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്‍റെ ചിത്രം ഐഎസ്‌ആർഒ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്. 'സ്‌മൈൽ പ്ലീസ്' എന്ന തലക്കെട്ടോടെയാണ് ഐഎസ്‌ആർഒ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയാണ് ചന്ദ്രയാൻ 3 ദൗത്യത്തിനായുള്ള നാവിഗേഷൻ ക്യാമറകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ALSO READ : Chandrayaan 3 Rover Detects Sulphar In Moon ദക്ഷിണ ധ്രുവത്തില്‍ 'സള്‍ഫര്‍ സാന്നിധ്യം'; നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ച് പ്രഗ്യാന്‍ റോവര്‍

ഓഗസ്റ്റ് 27ന് സഞ്ചാര പാതയിലെ ഗർത്തം തിരിച്ചറിഞ്ഞ് പ്രഗ്യാൻ റോവർ ചന്ദ്രനിലെ സഞ്ചാരപാത മാറ്റിയിരുന്നു. സഞ്ചാരത്തിനായി മറ്റൊരു പാത തെരഞ്ഞെടുത്ത് പ്രഗ്യാൻ റോവർ സഞ്ചാരം തുടരുകയാണെന്ന് അറിയിച്ച ഐഎസ്ആർഒ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. സഞ്ചാര പാതയിൽ മൂന്ന് മീറ്റർ മുന്നിലായാണ് നാല് മീറ്റർ വ്യാസമുള്ള ഗർത്തം പ്രഗ്യാൻ റോവർ കണ്ടെത്തിയത്.

ഓഗസ്റ്റ് 23നാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. കൂടാതെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്ക് ശേഷം ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമാകാനും ഇന്ത്യക്കായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.