ETV Bharat / bharat

അയോധ്യയില്‍ പള്ളി നിർമാണം, ഫണ്ട് രൂപീകരണത്തിനായി ആക്ഷന്‍ പ്ലാന്‍, നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് ട്രസ്റ്റ്

അയോധ്യയിലെ ധന്നിപ്പുരില്‍ പള്ളി നിർമാണത്തിനായി ഫണ്ട് രൂപീകരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ആരംഭിച്ചതായി നിര്‍മാണ ചുമതലയുള്ള ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അറിയിച്ചു

construction of mosque in ayodhya  funds for construction of mosque in ayodhya  ayodhya  construction of mosque  islamic foundation construction of mosque in ayodhya  ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  അയോധ്യ  അയോധ്യ പള്ളി നിര്‍മാണം ഫണ്ട്  അയോധ്യ പള്ളി നിര്‍മാണം  അയോധ്യ പള്ളി നിര്‍മാണം സംഭാവന  അയോധ്യ പള്ളി നിര്‍മാണം ഫണ്ട് രൂപീകരണം  babri masjid case  ബാബറി മസ്‌ജിദ് കേസ്  ബാബറി മസ്‌ജിദ് പുതിയ വാര്‍ത്ത  ആക്ഷന്‍ പ്ലാന്‍  അയോധ്യയില്‍ പള്ളി നിർമാണം  ഐഐസിഎഫ്‌
അയോധ്യയില്‍ പള്ളി നിർമാണം, ഫണ്ട് രൂപീകരണത്തിനായി ആക്ഷന്‍ പ്ലാന്‍, നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് ട്രസ്റ്റ്
author img

By

Published : Aug 21, 2022, 1:54 PM IST

ലക്‌നൗ: തകര്‍ക്കപ്പെട്ട ബാബറി മസ്‌ജിദിന് പകരമായി സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം അയോധ്യയിലെ ധന്നിപ്പുരില്‍ പണിയുന്ന പള്ളിയുടെ ഫണ്ട് രൂപീകരണത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്‌) ട്രസ്റ്റിനാണ് നിർമാണ ചുമതല. പ്രസിഡന്‍റ് സുഫർ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഓഗസ്റ്റ് 12ന് ഫറൂഖാബാദ് സന്ദർശിച്ച് അയോധ്യയിൽ പള്ളി നിർമിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി സംഭാവന നല്‍കാന്‍ അഭ്യർഥിച്ചുവെന്ന് ഐഐസിഎഫ്‌ അറിയിച്ചു.

പള്ളിയുടെ നിർമാണത്തിന് ഒരു കോടി രൂപ സമാഹരിക്കാമെന്ന് അവിടെ ഉണ്ടായിരുന്നവർ വാഗ്‌ദാനം ചെയ്‌തുവെന്ന് ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ അവിടെ വച്ച് തന്നെ സമാഹരിക്കുകയും ചെയ്‌തു. നേരത്തെ പള്ളിയുടെ നിർമാണത്തിനായി ഫൗണ്ടേഷൻ 25 ലക്ഷം രൂപ സമാഹരിച്ചിരുന്നുവെന്നും ഹുസൈൻ കൂട്ടിച്ചേര്‍ത്തു.

നിര്‍മാണം ഉടന്‍ ആരംഭിക്കും: ഒരു മാസത്തിനകം പള്ളിയുടേയും മറ്റ് കെട്ടിടങ്ങളുടെയും മാപ്പ് അയോധ്യ വികസന അതോറിറ്റിയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാപ്പ് ലഭിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യം ആശുപത്രി നിർമിക്കുമെന്നും തുടര്‍ന്ന് ഒപി തുടങ്ങുമെന്നും ഹുസൈൻ പറഞ്ഞു. കഴിയുമെങ്കിൽ പള്ളി നിര്‍മിക്കുന്നയിടത്ത് നമാസ് നടത്താനുള്ള നടപടികളും ആരംഭിക്കും.

മുംബൈയില്‍ നിന്നും ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ സംഭാവനയ്‌ക്കായി ട്രസ്റ്റിനെ സമീപിക്കുന്നുണ്ടെന്നും ഹുസൈന്‍ വ്യക്തമാക്കി. ട്രസ്റ്റിനെ കുറിച്ചുള്ള മുസ്‌ലിം വിഭാഗങ്ങളുടെ അഭിപ്രായത്തിന് വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും ഐഐസിഎഫ് സെക്രട്ടറി പറഞ്ഞു. 'തുടക്കത്തിൽ അമുസ്‌ലിമുകള്‍ ഫൗണ്ടേഷന് ധാരാളം സംഭാവന നൽകിയിരുന്നു, എന്നാൽ ഇപ്പോൾ മുസ്‌ലിമുകളും താൽപര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്', അത്തർ ഹുസൈൻ പറഞ്ഞു.

ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ പള്ളിയുടെ നിര്‍മാണത്തിനായി അയോധ്യയിലെ ധന്നിപ്പുരില്‍ 5 ഏക്കര്‍ ഭൂമി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നിടത്ത് നിന്ന് 25 കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്താണ് പുതിയ പള്ളി പണിയുന്നത്. പള്ളിയോട് ചേര്‍ന്ന് ആശുപത്രി, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചന്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും നിര്‍മിക്കും.

Also read: അയോധ്യ കേസിന്‍റെ നാള്‍വഴികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.