ETV Bharat / bharat

Is Manipur Becoming A New Cambodia ? : തകൃതിയായി അനധികൃത തോക്ക് വ്യാപാരം ; മണിപ്പൂര്‍ മറ്റൊരു കംബോഡിയയാകുന്നോ ?

More than 4,000 Arms and Ammunitions Missing | മെയ് 3 ന് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിന്നും ആയുധശാലകളിൽ നിന്നുമായി 4,000-ത്തിലധികം ആയുധങ്ങളും ആറ് ലക്ഷം വെടിയുണ്ടകളും കൊള്ളയടിക്കപ്പെട്ടു

MANIPUR  Cambodia  Security Forces  arms and ammunition  strife torn Manipur  NSCN IM cadre  മണിപ്പൂര്‍ മറ്റൊരു കംബോഡിയയാകുന്നോ  മണിപ്പൂര്‍ കലാപം  മണിപ്പൂര്‍ ആയുധ വിൽപ്പന  Shiningson Chilhan  ഷൈനിംഗ്‌സൺ ചിൽഹാങ്  Manipur NIA
Is Manipur becoming a new Cambodia? Illegal Sale of Arms and Ammunition Active in Manipur
author img

By ETV Bharat Kerala Team

Published : Sep 21, 2023, 7:53 PM IST

Updated : Sep 22, 2023, 9:43 AM IST

ന്യൂഡൽഹി/ഇംഫാൽ : സംഘര്‍ഷം കെട്ടടങ്ങുന്നതിനിടെ മണിപ്പൂരിൽ (Manipur) ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത വിൽപ്പന സജീവമാകുന്നതായി റിപ്പോർട്ട് (Is Manipur Becoming A New Cambodia ?) . കലാപമാരംഭിച്ചതുമുതല്‍ മണിപ്പൂരില്‍ ക്യാമ്പുചെയ്യുന്ന സുരക്ഷാ ഏജൻസികളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. "അക്രമബാധിത സംസ്ഥാനം ഏതാണ്ട് കംബോഡിയ പോലെയാണ്, അനധികൃത ആയുധ വ്യാപാരത്തിന്‍റെ കേന്ദ്രമായി മാറുകയാണ് ഇവിടം" - സുരക്ഷാ ഏജൻസിയിലെ പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.

മെയ് 3 ന് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിന്നും ആയുധശാലകളിൽ നിന്നുമായി 4,000-ത്തിലധികം ആയുധങ്ങളും ആറ് ലക്ഷം വെടിയുണ്ടകളും കൊള്ളയടിക്കപ്പെട്ടു (More than 4,000 Arms and Ammunitions Robbed). ഇതിനുപിന്നാലെ നിരോധിത നാഗാ വിമത സംഘമായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്- ഇസാക്-മുയ്വ യിലെ (എൻഎസ്‌സിഎൻ-ഐഎം)ഒരു കേഡർ അനധികൃതമായി തോക്ക് വില്‍പ്പന നടത്തിയതായി വ്യക്തമായ പശ്ചാത്തലത്തിലാണ് സുരക്ഷാ ഏജൻസികളുടെ റിപ്പോര്‍ട്ട്. നിലവില്‍ സുരക്ഷാ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ള എൻഎസ്‌സിഎൻ-ഐഎമ്മിന്‍റെ (NSCN-IM) സ്വയം പ്രഖ്യാപിത ക്യാപ്റ്റൻ, ഷൈനിംഗ്‌സൺ ചിൽഹാങ് (Shiningson Chilhan) ആണ് ഇത്തരത്തില്‍ ആയുധ ശേഖരണവും വില്‍പ്പനയും നടത്തിയത്. ഈ മാസം ആദ്യം സൈന്യവും, അസം റൈഫിൾസും, മണിപ്പൂർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഷൈനിംഗ്‌സൺ ചിൽഹാങ്ങിനെ അറസ്റ്റ് ചെയ്തത്.

അഞ്ച് റൗണ്ടുകളുള്ള ഒരു 9 എംഎം കാർബൈൻ തോക്ക് (9 mm Carbine, with Five Live Rounds) ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, താഴ്‌വരയിലെ ഒരു വ്യക്തിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് തോക്കും വെടിമരുന്നും വാങ്ങിയതായി ചില്ഹാങ് വെളിപ്പെടുത്തി. മണിപ്പൂർ പോലീസ് ആയുധപ്പുരയിൽ നിന്നാണ് ഈ കാർബൈൻ കൊള്ളയടിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. തോക്ക് കടത്തിന്‍റെ മുൻകാല റെക്കോർഡുള്ളതിനാൽ ചില്‍ഹാങ്ങിന്‍റെ ചലനങ്ങള്‍ അസം റൈഫിൾസ് നിരീക്ഷിച്ച് വരികയായിരുന്നെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

മണിപ്പൂരിലും മറ്റ് അയൽ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന വിവിധ തീവ്രവാദ സംഘടനകൾക്ക് കൊള്ളയടിച്ച ആയുധങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് സംസ്ഥാന പോലീസിനും കേന്ദ്ര സേനയ്ക്കും സൂചന ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 4,000 ആയുധങ്ങളും നിരവധി വെടിക്കോപ്പുകളും കാണാതായെങ്കിലും 1,195 ആയുധങ്ങളും 14,322 വെടിക്കോപ്പുകളും മാത്രമാണ് ഓഗസ്റ്റ് 5 വരെ സുരക്ഷാസേനയ്ക്ക് വീണ്ടെടുക്കാനായത്.

1990 കളുടെ അവസാനം വരെ തെക്കുകിഴക്കൻ ഏഷ്യയിലെ അനധികൃത ആയുധക്കടത്തിന്‍റെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു കംബോഡിയ. പിന്നീട് യൂറോപ്യന്‍ യൂണിയന്‍റെ (European Union) "സമാധാനത്തിനായി തോക്കുകൾ" ( Firearms for Peace") പദ്ധതിയുടെ ഭാഗമായി ഗ്രാമവാസികളില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുകയായിരുന്നു. ഗ്രാമവാസികള്‍ ആയുധങ്ങള്‍ ഹാജരാക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കിയ പദ്ധതിയാണ് "സമാധാനത്തിനായി തോക്കുകൾ". ഇതിലൂടെ 1999 മുതൽ 2006 വരെയുള്ള കാലയളവില്‍ ഏകദേശം 2,08,000 ആയുധങ്ങൾ നശിപ്പിക്കാനായതായാണ് റിപ്പോർട്ട്.

Last Updated : Sep 22, 2023, 9:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.