ETV Bharat / travel-and-food

ന്യൂയറിന് ട്രിപ്പ് അടിക്കുന്നുണ്ടോ? യാത്രകള്‍ വൈബാക്കാന്‍ പറ്റിയയിടങ്ങളിതാ, ഇത് കിടിലന്‍ കിടിലോസ്‌കി സ്‌പോട്ടുകള്‍ - TOURIST SPOT IN NORTH INDIA

കാറ്റും കുളിരും ഒപ്പം സാഹസികതയും ഒത്തുച്ചേരുമ്പോഴാണ് ട്രിപ്പ് അങ്ങ് വൈബാകുക. എന്നാല്‍ അത്തരത്തിലുള്ള കിടിലന്‍ സ്‌പോട്ടുകള്‍ ഇവിടെയുണ്ട്. വിവരങ്ങളെല്ലാം വിശദമായറിയാം...

TOURIST SPOT IN MEGHALAYA  TOURIST PLACE IN NORTH INDIA  ഉത്തരേന്ത്യന്‍ ടൂറിസം  NEW YEAR TRIP TO NORTH INDIA
New Year Trip To North India (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 4:08 PM IST

പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്‍റെയും ഒരു പുതുവര്‍ഷം കൂടി പിറക്കുകയാണ്. മാനസിക സന്തോഷത്തിനും അതുപോലെ തന്നെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്‌ക്കും അവിഭാജ്യഘടകമാണ് വിനോദ സഞ്ചാരം. പുതുവര്‍ഷം പടിവതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പലരും പുതിയ ഇടങ്ങള്‍ തേടിയുള്ള യാത്രകളും പ്ലാന്‍ ചെയ്‌ത് തുടങ്ങിയിട്ടുണ്ടാകാം.

അത്തരത്തില്‍ യാത്രകള്‍ ഇഷ്‌ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റിലാണ് ഏറെ വ്യത്യസ്‌തമായ ആരെയും ആകര്‍ഷിക്കുന്ന ഇത്തരം സുന്ദര കാഴ്‌ചകളുള്ളത്. സുന്ദര കാഴ്‌ചകളല്ല മറിച്ച് സ്വര്‍ഗ ഭൂമിയാണ് അവിടെ പലതും. ജീവിതത്തില്‍ ഒരിക്കലെങ്കിലും അവിടെയൊന്ന് സന്ദര്‍ശിക്കണം. അത്തരത്തിലുള്ള ഏതാനും സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളിതാ...

Tourist Spot In Meghalaya  Tourist Place In North India  ഉത്തരേന്ത്യന്‍ ടൂറിസം  New Year Trip To North India
Tawang (Getty)

മൗലിന്നോങ്: മേഘാലയിലെ ഏറ്റവും പ്രകൃതി രമണീയമായ പ്രദേശങ്ങളിലൊന്നാണ് മൗലിന്നോങ്. നിരവധി മലനിരകളാലും കുന്നുകളാലും സമ്പന്നമായ പ്രദേശം. തെളിനീരുറവകളും ശുദ്ധ വായുവും നിത്യ ഹരിത വനങ്ങളുമാണ് മൗലിന്നോങ്ങിനെ ഏറെ സുന്ദരിയാക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന കേളിയും മൗലിന്നോങ്ങിന് സ്വന്തമാണ്. ഇവിടുത്തെ വിസ്‌മയ കാഴ്‌ചയാണ് മരവേരുകള്‍ കൊണ്ട് നിര്‍മിച്ച നോഹ്വെറ്റ് ലിവിങ് റൂട്ടി ബ്രിഡ്‌ജ്. തെളിനീരുറവയായ അരുവികള്‍ക്ക് കുറുകെയുള്ള ഇത് ആരുടെയും മനസിനെ ഒന്ന് കൗതുകപ്പെടുത്തും.

Nohwet Living Rooty Bridge (Getty)

ഖാസി പരമ്പരാഗത വാസ്‌തു വിദ്യ പ്രകാരമാണ് ഇതിന്‍റെ നിര്‍മാണം. മൗലിന്നോങ്ങിലെ 100 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് ഓഫ് എപ്പിഫാനിയും ഏറെ രസകരമായ കാഴ്‌ചയാണ്. ചെത്തി മിനുക്കിയ പാത താണ്ടി വേണം ചര്‍ച്ചിലെത്താന്‍. ഇതാണ് ദേവാലയത്തിലേക്കുള്ള പ്രധാന പാത. ഇതാണ് ഏവരെയും ചര്‍ച്ചിലേക്ക് ആകര്‍ഷിക്കുന്നത്.

ഇത് മാത്രമല്ല മൗലിന്നോങ്ങിലെത്തിയാല്‍ പ്രകൃതി രമണീയത ആവോളം വേറെയുമുണ്ട് ആസ്വദിക്കാന്‍. അവിടുത്തെ ജനങ്ങളുടെ ജീവിത രീതികളും സംസ്‌കാരവും ആചാരങ്ങളുമെല്ലാം നേരിട്ടെത്തി ആസ്വദിക്കാനും മൗലിന്നോങ്ങിലെത്തിയാല്‍ കഴിയും.

ഇനിയെങ്ങനെ മൗലിന്നോങ്ങിലെത്താമെന്നാകും ചിന്ത. എന്നാല്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. അസമില്‍ നിന്നുള്ളവര്‍ക്കാണെങ്കില്‍ ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരമാണ് മൗലിന്നോങ്ങിലേക്കുള്ളത്. ഷിലോങ്ങ് എയര്‍പോര്‍ട്ടില്‍ നിന്നും 99 കിലോമീറ്ററും ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 164 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഈ സുന്ദര ഭൂമിയിലെത്താം.

സിറോ വാലി: അരുണാചല്‍ പ്രദേശിലെ ഏറ്റവും സുന്ദരമായ ഹില്‍ സ്റ്റേഷന്‍ അതാണ് സിറോ വാലി. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1500 മീറ്റര്‍ ഉയരത്തിലാണ് ഈ സ്വര്‍ഗീയ ഭൂമിയുള്ളത്. പച്ചപ്പും ഹരിതാഭയും നിറഞ്ഞ് തുളുമ്പുന്നയിടം. ഇതിനോട് ഉപമിക്കാന്‍ മറ്റൊരിടം അരുണാചലില്‍ ഇല്ലെന്ന് തന്നെ പറയാം. ചെറുവനങ്ങളും അരുവികളുമാണ് സിറോ വാലിയെ ഇത്രയേറെ ആകര്‍ഷണീയമാക്കുന്നത്. പ്രകൃതി ഭംഗിക്കൊപ്പം സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കും പറ്റിയ സ്‌പോട്ടാണ് സിറോ വാലി. അഡ്വൊഞ്ചര്‍ ടൂറിസത്തിനുള്ള നിരവധി സ്‌പോര്‍ട്ടുകളുമായാണ് സിറോ വാലി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ട്രിക്കിങ്ങിനും പാരഗ്ലൈഡിങ്ങിനും റാഫ്‌റ്റിങ്ങിനുമെല്ലാം പറ്റിയയിടം.

Ziro Valley (Getty)

പച്ചപ്പും വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും ഒപ്പം കോടമഞ്ഞും കാറ്റുമെല്ലാം ആസ്വദിച്ച് അങ്ങനെ ആകാശത്തൂടെ പറക്കാം. മേഘപാളികളെ തൊട്ടുരുമ്മാന്‍ ആകാശത്തിന് തൊട്ടരികിലേക്ക് ഒരു അപ്പൂപ്പന്‍ താടിയെ പോലെ പറന്നുയരാം. വിമാന യാത്രയേക്കാള്‍ സുന്ദരമാണ് ഈയൊരു അനുഭവം. പച്ചവിരിച്ച മലമുകളിലൂടെ മേഘപാളികളെ വകഞ്ഞ് മാറ്റി ആകാശ നീലിമയില്‍ നിന്നും ഭൂമിയുടെ സുന്ദര കാഴ്‌ചകള്‍ ആസ്വദിക്കാം.

Paragliding (Getty)

നാവിനെ ത്രസിപ്പിക്കും രുചിക്കൂട്ടുകള്‍: സിറോ വാലിയിലെത്തിയാല്‍ അവിടുത്തെ പ്രാദേശിക ഭക്ഷണങ്ങള്‍ വയര്‍ നിറച്ച് കഴിക്കാതെ സഞ്ചാരികള്‍ മടങ്ങാറില്ല. അത്രയേറെയുണ്ട് അവിടുത്തെ രുചിപെരുമ. കിഴക്കന്‍ ഹിമാലയത്തില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളാണ് സിറോ വാലിയില്‍ അധികവും.

അവിടെയെത്തിയാല്‍ വഴിയരികിലെല്ലാം ഇവരുടെ അപാര രുചി വിളമ്പുന്ന ചെറിയ സ്റ്റാളുകളും കാണാം. ഇവിടയെല്ലാം എപ്പോഴും സഞ്ചാരികളുടെ തിരക്കാകും. പ്രദേശിക രുചിക്കൂട്ടുകളെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന മാംസാഹാരങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

Flower (ETV Bharat)

സുന്ദരമായ ഈ ഭൂമിയിലെത്താന്‍ വളരെ എളുപ്പമാണ്. തേസ്‌പൂര്‍ വിമാനത്താവളത്തില്‍ നിന്നും 280 കിലോമീറ്റര്‍ മാത്രമാണ് സിറോ വാലിയിലേക്കുള്ളത്. ഇവിടെയെത്താന്‍ ട്രെയിന്‍ മാര്‍ഗവും സഞ്ചരിക്കാം. എന്നാല്‍ സിറോ വാലിയില്‍ ട്രെയിന്‍ സര്‍വീസ് ഇല്ല. എന്നാല്‍ പിന്നെ എങ്ങനെ ട്രെയിനിന് പോകുമെന്നാകും. അതിനുള്ള ഉത്തരമാണ് കാതല്‍ പുഖ്‌ഹുരി റെയില്‍വേ സ്റ്റേഷന്‍. ദിവസവും ഗുവാഹത്തിയില്‍ നിന്നും പുഖ്‌ഹുരിയിലേക്ക് ട്രെയിന്‍ സര്‍വീസുണ്ട്. പുഖ്‌ഹുരിയില്‍ എത്തിയാല്‍ പിന്നെ ഒരു ടാക്‌സി വിളിച്ച് സിറോ വാലിയിലെത്താം.

ബുദ്ധമതസ്ഥരുടെ കേന്ദ്രമായ 'തവാങ്': ഭൂട്ടാന്‍-ടിബറ്റന്‍ അതിര്‍ത്തികളോട് ചേര്‍ന്ന് ഹിമാലയന്‍ മലനിരകളിലായി സ്ഥിതി ചെയ്യുന്ന ഒരിടമാണ് തവാങ്. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായ ഇവിടുത്തെ പ്രകൃതി ഭംഗിയാണ് ഏവരെയും വിസ്‌മയിപ്പിക്കുക. സുന്ദരമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും അത്രയേറെയുണ്ട് സുന്ദരക്കാഴ്‌ചകള്‍.

Buddha Monastery In Tawang (Getty)

ഒരു വാക്ക് കൊണ്ട് പറഞ്ഞാല്‍ അനിര്‍വചനീയമാണ് ഇവിടുത്തെ പ്രകൃതി മനോഹാരിത. ഹിമാലയന്‍ മലനിരകളില്‍ നിന്നും ഒഴുകിപ്പരക്കുന്ന മഞ്ഞും ശാന്തമായി ഒഴുകുന്ന ചെറിയ അരുവികളും മഞ്ഞിനെ ഉരുക്കി പ്രകൃതി തീര്‍ത്ത തടാകങ്ങളുമാണ് തവാങ്ങിലെ മുഖ്യ ആകര്‍ഷണം. സമുദ്രനിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തിലുള്ള തവാങ്ങില്‍ നിന്നാല്‍ വിദൂര കാഴ്‌ചകള്‍ ഏറെ ആസ്വദിക്കാം. എന്നാല്‍ കോടയും മഞ്ഞും ഒരു പക്ഷെ കാഴ്‌ചകള്‍ മറച്ചേക്കാം. കാഴ്‌ച മറഞ്ഞാല്‍ മഞ്ഞും കുളിരും നല്‍കുന്ന മറ്റാരു വൈബും ആസ്വദിക്കാം.

ആശ്രമങ്ങളും മൊണാസ്‌ട്രികളും: പുരാതന ആശ്രമങ്ങളും തവാങ്ങിലെ ഒരു പ്രധാന കാഴ്‌ചകളാണ്. ഇവിടുത്തെ തവാങ് മൊണാസ്‌ട്രിയാണ് സഞ്ചാരികളെ ഏറെയും ആകര്‍ഷിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മഹായാന ബുദ്ധിസത്തിന്‍റെ ആശ്രമമായ തവാങ് മൊണാസ്‌ട്രി.

ബുദ്ധമതത്തെ കുറിച്ചും അവരുടെ ആചാര അനുഷ്‌ഠാനങ്ങളെയും വിശ്വാസങ്ങളും കുറിച്ചെല്ലാം അവിടെയെത്തിയാല്‍ ചോദിച്ച് മനസിലാക്കാം. ട്രക്കിങ്ങിനും റാഫ്‌റ്റിങ്ങിനും പറ്റിയ ഇടമാണ് തവാങ്. മാത്രമല്ല ആത്മീയ കാര്യങ്ങള്‍, ഫെസ്റ്റിവല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും പറ്റിയ സ്‌പോട്ടാണിത്. ഇവിടങ്ങളിലെത്താന്‍ പ്രധാനമായ രണ്ട് മാര്‍ഗങ്ങളാണുള്ളത്. സലോണിബാരി വിമാനത്താവളം, ലോക്‌പ്രിയ ഗോപിനാഥ് ബോര്‍ഡോലയ്‌ വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നും ഏതാനും കിലോമീറ്ററുകളാണ് അങ്ങോട്ടുള്ളത്.

Tourist Spot In North (Getty)

മഴ കുളിര് പകരുന്ന 'ചിറാപുഞ്ചി': സഥാസമയവും മഞ്ഞും മഴയും കുളിര് പകരുന്നയൊരിടം. മനോഹര വെള്ളച്ചാട്ടങ്ങളും പച്ചവിരിച്ച താഴ്‌വരകളും കണ്ട് സഞ്ചാരികള്‍ സ്വയം മറക്കുന്ന ഒരിടം. അതാണ് ചിറാപുഞ്ചി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരത്താണ് ഈ സുന്ദര ഭൂമിയുള്ളത്.

Forest View In Chirapunjee (Getty)

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇടം കൂടിയാണ് 'ഓറഞ്ചുകളുടെ നാട്' എന്ന് അറിയപ്പെടുന്ന ചിറാപുഞ്ചി. നഗര തിരക്കുകളില്‍ നിന്നെല്ലാം മാറി ശാന്തവും സുന്ദരവുമായ കാഴ്‌ചകള്‍ ആസ്വദിക്കാനും ഇവിടം അനുയോജ്യമാണ്. ഇത്തരത്തില്‍ താമസിക്കാനാകുന്ന നിരവധി റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്. കാണാന്‍ ഏറെ ഭംഗിയുള്ളതും ആര്‍ത്തലച്ച് ഉയരങ്ങളില്‍ നിന്നും കുത്തനെ പതിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ വിസ്‌മയ കാഴ്‌ച.

Lake (ETV Bharat)

നോഹ്കലികായ്, ഡെയ്ന്‍ത്‌ലെന്‍, സെവന്‍ സിസ്‌റ്റേഴ്‌സ്, വെയ് സോഡോങ് എന്നിവയാണ് പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍. ഇതില്‍ നോഹ്കലികായ് വെള്ളച്ചാട്ടമാണ് ഏറ്റവും വലുത്. 1115 അടി ഉയര്‍ത്തില്‍ നിന്നാണ് നോഹ്കലികായ് കുത്തനെ താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍ക്ക് പുറമെ നിരവധി ഗുഹകളും ഇവിടുത്തെ മുഖ്യ ആകര്‍ഷണമാണ്.

Raffting (Getty)

വനങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാനാകുന്ന ഈയിടത്തേക്ക് എത്താന്‍ വിവിധ ഏയര്‍പോര്‍ട്ടുകളെ ആശ്രയിക്കാം. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്നും 168 കിലോമീറ്ററും ഷില്ലോങ് വിമാനത്താവളത്തില്‍ നിന്നും 80 കിലോമീറ്ററും ഗുവാഹത്തി റയില്‍വേ സ്റ്റേഷനില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരവുമാണ് ചിറാപുഞ്ചിയിലേക്കുള്ളത്.

Chirapunjee (ETV Bharat)
Also Read
  1. കടലിന് മീതെ നടക്കാം, വിവേകാനന്ദപ്പാറ മുതല്‍ തിരുവള്ളുവര്‍ സ്റ്റാച്യൂ വരെ കണ്ണാടിപ്പാലം റെഡി; കാല്‍ച്ചുവട്ടില്‍ ആര്‍ത്തലയ്‌ക്കും തിരമാലകളുടെ വൈബ് ഇനി സഞ്ചാരികള്‍ക്ക് സ്വന്തം
  2. മഞ്ഞുകണങ്ങളില്‍ പുതഞ്ഞ് പുല്‍മേട്; തണുത്തുറഞ്ഞ് ജലാശയങ്ങള്‍, മൂന്നാറിലെ താപനില മൈനസിലെത്തി
  3. പുതിയാപ്ല സത്‌കാരത്തിന് തീന്മേശ നിറയുന്ന പലഹാരങ്ങള്‍; കണ്ണൂരിലെ വെറൈറ്റി വിഭവങ്ങള്‍, റെസിപ്പിയിതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.