ETV Bharat / state

കലൂർ സ്റ്റേഡിയത്തിലെ അപകടം: സംഘാടകരുടെ മുൻകൂർ ജാമ്യ ഹർജികളിൽ സർക്കാര്‍ വിശദീകരണം തേടി ഹൈക്കോടതി - KALOOR STADIUM ACCIDENT CASE

ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി ഉടമ, മൃദംഗ വിഷൻ ചുമതലക്കാരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഒരുമിച്ചാണ് പരിഗണിക്കുക. ഹർജികൾ ബുധനാഴ്ച്ചത്തേക്ക് മാറ്റി.

കലൂർ സ്റ്റേഡിയം അപകടം  KALOOR STADIUM UMA THOMAS  ഉമ തോമസിന്‍റെ അപകടം  HC On Kaloor Stadium Accident Case
High Court Of Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 3:31 PM IST

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് കേസെടുത്ത സംഘാടകരുടെ മുൻകൂർ ജാമ്യ ഹർജികളിൽ സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. ഹർജികൾ ബുധനാഴ്ച്ചത്തേക്ക് (ജനുവരി 1) മാറ്റി. ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി ഉടമ, മൃദംഗ വിഷൻ ചുമതലക്കാരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഒരുമിച്ചാണ് പരിഗണിക്കുക.

നിലവിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് ക്രമീകരിച്ച ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിക്കുമെതിരെയാണ് പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കിയാണ് പരിപാടി നടത്തിയത്. സുരക്ഷയൊരുക്കാൻ ആളുകളെ ചുമതലപ്പെടുത്തിയിരുന്നുവെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദമുണ്ട്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്‌ചയുണ്ടായിട്ടില്ല. താന്‍ നിരപരാധിയാണ്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും മൃദംഗ വിഷൻ മുഖ്യ ചുമതലക്കാരൻ എം.നിഗോഷ് കുമാറിൻ്റെ ഹർജിയിൽ പറയുന്നു.

Read More: വയനാട് ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാം; ഉത്തരവിട്ട് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.