ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കം. ഒന്നാം ക്വാളിഫയറിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിങ്സും ദുബായില്‍ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബൗളിങ് തെരഞ്ഞെടുത്തു.
ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം
ആദ്യ ക്വാളിഫയറില്‍ പോയിന്‍റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളവരാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെടുന്നവർ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരുമായി ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ചെന്നൈയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്നിറങ്ങുന്നത്. എന്നാൽ പരാജയങ്ങൾക്കുള്ള മറുപടി അതേ നാണയത്തിൽ തിരിച്ച് നൽകാനാകും ചെന്നൈ ഇന്ന് ശ്രമിക്കുക.
ലീഗ് മത്സരങ്ങളിലെ സൂപ്പർ ടീമുകൾ
വമ്പൻമാർ നേർക്കുനേർ വന്ന 14 മത്സരങ്ങളിൽ നിന്ന് 10 വിജയവും നാല് തോൽവിയുമുൾപ്പെടെ 20 പോയിന്‍റുമായാണ് ഡൽഹി ഒന്നാം സ്ഥാനത്തേക്കെത്തിയത്. 14 മത്സരങ്ങളിൽ നിന്ന് തന്നെ ഒൻപത് വിജയവും അഞ്ച് തോൽവിയുമുൾപ്പെടെ 18 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്കുള്ളത്. തുടർവിജയങ്ങൾക്ക് ശേഷം അവസാനത്തെ മൂന്ന് മത്സരങ്ങളിൽ തുടരെയുള്ള തോൽവിയാണ് ചെന്നൈക്ക് തിരിച്ചടിയായത്.
-
#CSK have won the toss and they will bowl first against #DelhiCapitals in #Qualifier1
— IndianPremierLeague (@IPL) October 10, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/38XLwtuZDX #VIVOIPL pic.twitter.com/GmQXfdAXFY
">#CSK have won the toss and they will bowl first against #DelhiCapitals in #Qualifier1
— IndianPremierLeague (@IPL) October 10, 2021
Live - https://t.co/38XLwtuZDX #VIVOIPL pic.twitter.com/GmQXfdAXFY#CSK have won the toss and they will bowl first against #DelhiCapitals in #Qualifier1
— IndianPremierLeague (@IPL) October 10, 2021
Live - https://t.co/38XLwtuZDX #VIVOIPL pic.twitter.com/GmQXfdAXFY
-
A look at the Playing XI for #Qualifier1
— IndianPremierLeague (@IPL) October 10, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/38XLwtuZDX #VIVOIPL pic.twitter.com/T2PgpXC80y
">A look at the Playing XI for #Qualifier1
— IndianPremierLeague (@IPL) October 10, 2021
Live - https://t.co/38XLwtuZDX #VIVOIPL pic.twitter.com/T2PgpXC80yA look at the Playing XI for #Qualifier1
— IndianPremierLeague (@IPL) October 10, 2021
Live - https://t.co/38XLwtuZDX #VIVOIPL pic.twitter.com/T2PgpXC80y
ഇരുവരും ഇതുവരെ 25 മത്സരങ്ങളിലാണ് നേർക്കുനേർ വന്നത്. ഇതിൽ 15 തവണ ചെന്നൈ വിജയിച്ചപ്പോൾ 10 തവണ ഡൽഹി വിജയിച്ചു. എന്നാൽ നിലവിലെ ഫോം പരിശോധിക്കുമ്പോൾ ചെന്നൈയെക്കാൾ വ്യക്‌തമായ മുൻതൂക്കം ഡൽഹിക്ക് തന്നെയാണ്. എന്നാൽ ഡൽഹിയോടൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന ശക്തമായ നിര തന്നെയാണ് ചെന്നൈക്കുമുള്ളത്.
മികച്ച ഫോമില്‍ ഡല്‍ഹി
മികച്ച ഫോമിൽ അവസരത്തിനൊത്തുയരുന്ന ബാറ്റർമാരും ബോളർമാരുമാണ് ഡൽഹിയുടെ കരുത്ത്. ഓപ്പണിങ്ങിൽ ശിഖർ ധവാനും പൃഥ്വി ഷായും മികച്ച തുടക്കം നൽകിയാൽ ഡൽഹിക്ക് മികച്ച സ്കോർ പടുത്തുയർത്താനാകും. എന്നാൽ ഇരുവരും ഒരേ സമയം ഫോമിലെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടാലും ശ്രദ്ധയേടെ ബാറ്റ് വീശി സ്കോർ ഉയർത്തുന്നതിൽ ശ്രേയസ് അയ്യർ വിജയിക്കുന്നുണ്ട്.
എന്നാൽ ക്യാപ്‌റ്റൻ റിഷഭ് പന്തിൽ നിന്ന് ഇതുവരെ മികച്ചൊരു ഇന്നിങ്സ് ഉണ്ടായില്ല എന്നതും ടീമിനെ അലട്ടുന്നുണ്ട്. ഷിംറോണ്‍ ഹെറ്റ്‌മെയർ ഫോമിലേക്കുയർന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്.
ആക്രമണോത്സുകമായ ബാറ്റിങ് നടത്തി റണ്‍സ് ഉയർത്തുന്നതിൽ ഡൽഹി ബാറ്റർമാർ പരാജയപ്പെടുന്നുണ്ടെങ്കിലും ആ കുറവ് ബോളിങ്ങിലൂടെ ഡൽഹി നികത്തുന്നുണ്ട്. പേസ് നിരയാണ് ഡൽഹിയുടെ ശക്‌തി. റബാഡ, ആൻറിച്ച് നോർക്കിയ, ആവേഷ് ഖാൻ എന്നിവരടങ്ങുന്ന പേസ് നിര ഏതൊരു ടീമിനെയും പിടിച്ചുകെട്ടാൻ കഴിവുള്ളതാണ്. പിന്നാലെ അശ്വിനും, അക്‌സർ പട്ടേലും നയിക്കുന്ന സ്‌പിൻ നിര കൂടെ എത്തുന്നതോടെ എതിർ ടീമിലെ ബാറ്റർമാർ പരുങ്ങലിലാകും.
സ്ഥിരതയില്ലാതെ ചെന്നൈ
ഡൽഹിയോട് പിടിച്ചു നിൽക്കണമെങ്കിർ ബാറ്റിങിലും ബോളിങ്ങിലും ചെന്നൈ ഒരുപോലെ മെച്ചപ്പെടേണ്ടതായുണ്ട്. ഫഫ് ഡു പ്ലസിസ്, ഋതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണിങ് സഖ്യത്തിലാണ് ചെന്നൈയുടെ നിലനിൽപ്പ്. ഇരുവരും വീണാൽ വലിയ സ്കോറിലേക്ക് എത്തിപ്പെടാൻ ചെന്നൈക്ക് കഷ്ടപ്പെടേണ്ടിവരും. അമ്പാട്ടി റായ്‌ഡുവും മോശമല്ലാതെ ബാറ്റ് വീശുന്നുണ്ട്. അവസാന ഓവറുകളിലെ രവീന്ദ്ര ജഡേജയുടെയും, ബ്രാവോയുടേയും തകർപ്പനടികളും ടീമിന് ശക്തി പകരുന്നുണ്ട്. എന്നാൽ ക്യാപ്റ്റൻ എം.എസ് ധോണി, മൊയിൻ അലി, റോബിൻ ഉത്തപ്പ, സുരേഷ് റൈന എന്നിവരുടെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന.
സ്ഥിരതയില്ലാത്ത പ്രകടനമാണ് ചെന്നൈ ബോളർമാരുടേത്. ഒരു കളിയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞാൽ അടുത്ത മത്സരത്തിൽ അടിവാങ്ങിക്കൂട്ടുന്ന സ്വഭാവമാണ് സീസണിലുടനീളം ചെന്നൈ ബൗളർമാർ കാഴ്‌ചവെക്കുന്നത്. പവർപ്ലേ ഓവറുകളിൽ ദീപക് ചഹാർ, ജോഷ് ഹേസൽവുഡ് സഖ്യം നന്നായി അടിവാങ്ങിക്കൂട്ടുന്നുണ്ട്.
കൂട്ടത്തിൽ മികച്ചു നിൽക്കുന്നത് ശർദുൽ താക്കൂർ മാത്രമാണ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി മത്സരത്തെ തിരികെ കൊണ്ടുവരാൻ ശാർദുലിനാകുന്നുണ്ട്. ഡെത്ത് ഓവറുകളിൽ ബ്രാവേ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. സ്‌പിൻ നിരയിൽ ജഡേജ തിളങ്ങുന്നുണ്ടെങ്കിലും മൊയിൻ അലിക്ക് കാര്യമായ സംഭാവനകൾ നൽകാനാകുന്നില്ല.
ആദ്യ കിരീടത്തിലേക്കുള്ള കലാശപ്പോരിന് അവസരം തേടിയാണ് ഇന്ന് ഡല്‍ഹി ഇറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ഐപിഎല്‍ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട ഡല്‍ഹിക്ക് ഇത്തവണ കിരീടം നേടാനുള്ള സുവർണാവസരമാണ്. എന്നാല്‍ മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ചെന്നൈയ്ക്ക് ഇത്തവണ പലതും തെളിയിക്കാനുണ്ട്. വയസൻ പടയെന്ന ആക്ഷേപവും നായകൻ ധോണി ഇനിയൊരു ഐപിഎല്ലിന് ഉണ്ടാകുമോ എന്ന ചോദ്യങ്ങളുമെല്ലാം നിലനില്‍ക്കെയാണ് ചെന്നൈ നാലാം കിരീടത്തിനായുള്ള ക്വാളിഫയറില്‍ കളിക്കാനിറങ്ങുന്നത്.
ടീമുകൾ ഇങ്ങനെ
ഡല്‍ഹി ക്യാപിറ്റല്‍സ്:
പൃഥ്വി ഷാ, ശിഖർ ധവാൻ, റിഷഭ് പന്ത് ( ക്യാപ്റ്റൻ ആൻഡ് വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഷിമ്രോൺ ഹെറ്റ്‌മെയർ, ടോം കുറാൻ, അക്‌സർ പട്ടേല്‍, ആർ അശ്വിൻ, കാസിഗോ റബാദ, ആൻറിച്ച് നോർട്ട്ജെ, ആവേശ് ഖാൻ.
ചെന്നൈ സൂപ്പർ കിംങ്സ്:
റിതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലിസിസ്, മൊയീൻ അലി, അമ്പാട്ടി റായിഡു, റോബിൻ ഉത്തപ്പ, എംഎസ് ധോണി ( ക്യാപ്റ്റൻ ആൻഡ് വിക്കറ്റ് കീപ്പർ), രവി ജഡേജ, ഡ്‌വെയ്‌ൻ ബ്രാവോ, ശാർദുല്‍ താക്കൂർ, ദീപക് ചഹാർ, ജോഷ് ഹാസില്‍വുഡ്.