ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ 80 ഐഫോണുകൾ പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായാണ് ഐഫോൺ പിടികൂടിയത്. ഷാർജയിൽ നിന്നുള്ള ജി 9-458 വിമാനത്തിലാണ് ഇവർ ഹൈദരാബാദിൽ എത്തിയത്.
also read:ജമ്മു കശ്മീര്‍ വീണ്ടും സംസ്ഥാനം; 'പ്രത്യേക പദവി' തീരുമാനമായില്ല
ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ഒരു കോടി രൂപയുടെ ഐഫോണുകൾ കണ്ടെത്തിയത്. ഇരുവർക്കുമെതിരെ കള്ളക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കാതെയാണ് ഇവർ അനധികൃതമായി ഐഫോണുകൾ രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത ഫോണുകളിൽ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് മോഡലുകൾ ഉൾപ്പെടുന്നുണ്ട്. ഫോണുകൾ ഓരോന്നും ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ വിലയുള്ളവയാണ്. പ്രതികൾ രണ്ടുപേരും ഹൈദരാബാദ് സ്വദേശികളാണ്.