ETV Bharat / bharat

ഇന്‍റര്‍പോളിന്‍റെ ജനറൽ അസംബ്ലി ലോഗോയില്‍ കൊണാർക്ക് സൂര്യക്ഷേത്രവും; സൂചിപ്പിക്കുന്നത് പ്രതിബദ്ധതയെന്ന് സംഘാടകര്‍ - ആഭ്യന്തര മന്ത്രി അമിത് ഷാ

ഇന്ത്യ സംഘാടകരാകുന്ന അന്താരാഷ്‌ട്ര ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനായ ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലിയുടെ ലോഗോ കൊണാർക്ക് സൂര്യക്ഷേത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്

Interpol  Interpol General Assembly  Interpol General Assembly Logo  Konarch Sun Temple  Konarch Sun Temple Chariot  ഇന്‍റര്‍പോളിന്‍റെ ജനറൽ അസംബ്ലി  ലോഗോ  ഇന്ത്യ  അന്താരാഷ്‌ട്ര ക്രിമിനല്‍ പൊലീസ്  ജനറൽ അസംബ്ലിയുടെ ലോഗോ  കൊണാർക്ക് സൂര്യക്ഷേത്രത്തില്‍  ന്യൂഡല്‍ഹി  കൊണാർക്ക്  അസംബ്ലി  സിബിഐ  ഒഡിഷ  ഇന്‍റര്‍പോള്‍  അംഗരാജ്യങ്ങള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി  ആഭ്യന്തര മന്ത്രി അമിത് ഷാ  ആഭ്യന്തര മന്ത്രി
ഇന്‍റര്‍പോളിന്‍റെ ജനറൽ അസംബ്ലി ലോഗോയില്‍ കൊണാർക്ക് സൂര്യക്ഷേത്രവും; സൂചിപ്പിക്കുന്നത് പ്രതിബദ്ധതയെന്ന് സംഘാടകര്‍
author img

By

Published : Sep 18, 2022, 6:04 PM IST

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനായ ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലിയുടെ ലോഗോയില്‍ കൊണാർക്ക് സൂര്യക്ഷേത്രവും. പതിമൂന്നാം നൂറ്റാണ്ടിലെ വാസ്‌തുവിദ്യ വിസ്‌മയമായ കൊണാർക്ക് സൂര്യക്ഷേത്രത്തിന്‍റെ രഥചക്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അസംബ്ലിയുടെ ലോഗോ രൂപകല്‍പന ചെയ്‌തതെന്ന് അധികൃതർ അറിയിച്ചു. അതേസമയം അടുത്ത മാസം ആരംഭിക്കുന്ന 195 രാജ്യങ്ങളിൽ നിന്നുള്ള നിയമപാലകർ പങ്കെടുക്കുന്ന ജനറൽ അസംബ്ലിയുടെ സംഘാടകര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയാണ്.

ഇന്‍റര്‍പോള്‍ ജനറൽ അസംബ്ലിക്കായി സി.ബി.ഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോഗോയിൽ വൃത്താകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ത്രിവർണ ഇലകളുള്ള ഒരു മോട്ടിഫും നടുവിൽ അശോക് ചക്രവുമാണുള്ളത്. ഒഡിഷയിലെ സൂര്യക്ഷേത്രത്തില്‍ കല്ലില്‍ കൊത്തിയ 24 വ്യക്തിഗത ചക്രങ്ങളും 16 സ്‌പോക്കുകളുമുള്ള സൂര്യദേവന്‍റെ രഥത്തിന്‍റെ രൂപത്തിൽ നിന്നാണ് ലോഗോയുടെ ആശയം വിഭാവനം ചെയ്‌തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍റർപോളിന്‍റെ പ്രതിബദ്ധതയുടെയും ഇടപെടലിന്‍റെയും അടിസ്ഥാനത്തിൽ ലോഗോയിലെ 'കൊണാർക്ക് വീൽ' ആഗോള സംഘടനയുടെ 24x7 പ്രവർത്തനത്തെയും ഗോളാകൃതിയിലുള്ള മൂന്ന് ഇലകള്‍ ദേശീയ പതാകയിലെ നിറങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. മാത്രമല്ല വലയം ചെയ്യുന്ന മൂന്ന് ഗോളാകൃതിയിലുള്ള ഘടകങ്ങൾ ഇന്‍റർപോളിലൂടെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്‍റര്‍പോളിലെ അംഗരാജ്യങ്ങള്‍ ഊഴമനുസരിച്ചാണ് വാർഷിക പരിപാടിയായ ജനറൽ അസംബ്ലി സംഘടിപ്പിക്കാറുള്ളത്. ഇതിന് മുമ്പ് 1997 ലാണ് ഇന്ത്യ ഇന്‍റര്‍പോള്‍ ജനറൽ അസംബ്ലിയുടെ സംഘാടകരായെത്തിയത്. എന്നാല്‍ രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ജനറൽ അസംബ്ലി ഇന്ത്യയില്‍വച്ച് നടത്തണമെന്നാഗ്രഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ശ്രമഫലമായാണ് സംഘാടനത്തിനുള്ള അവസരം വീണ്ടും തുറന്നുകിട്ടുന്നത്. മാത്രമല്ല 2019 ഓഗസ്‌റ്റ് 30ന് അന്നത്തെ ഇന്‍റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കുമായി നടത്തിയ കൂടിക്കാഴ്‌ചയിലും സംഘാടനവുമായി ബന്ധപ്പെട്ട ആശയം ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ചിരുന്നു.

വരുന്ന ഒക്‌ടോബര്‍ 18ന് ആരംഭിക്കുന്ന ത്രിദിന പരിപാടിയിൽ അഴിമതി, സൈബർ കുറ്റകൃത്യങ്ങൾ, ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിവരങ്ങൾ, കാണാതായവർ, ഭീകരവാദം എന്നിവയ്‌ക്ക് പുറമെ ലോകമെമ്പാടുമുള്ള ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിൽ പൊലീസുകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ചര്‍ച്ചയാകും. ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്താനും കസ്‌റ്റഡിയിലെടുക്കാനും റെഡ് നോട്ടിസ് പോലുള്ള കളർ കോഡ് നോട്ടിസുകൾ ഉപയോഗിക്കാം. ഇതിനായി വിരലടയാളം, ഡിഎൻഎ, മോഷ്‌ടിച്ച മോട്ടോർ വാഹനങ്ങൾ, തോക്കുകൾ, മോഷ്‌ടിക്കപ്പെട്ടതും നഷ്‌ടപ്പെട്ടതുമായ യാത്ര രേഖകൾ എന്നിവയടങ്ങുന്ന വിശാലമായ ക്രിമിനൽ ഡാറ്റാബേസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും ഇന്‍റര്‍പോള്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.