ബെംഗളുരു: അനധികൃതമായി ആയുധ നിർമിച്ച അന്തർ സംസ്ഥാന സംഘം അറസ്റ്റിൽ. സെൻട്രൽ ക്രൈംബ്രാഞ്ചാണ് സംഘത്തെ പിടികൂടിയത്. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അയാസുല്ല, സയിദ് സിറാജ്, മുഹമ്മദ് അലി, അരുൺ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് തോക്കുകളും 19 ലൈവ് ബുള്ളറ്റുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബെംഗളുരുവിൽ അനധികൃതമായി ആയുധങ്ങൾ വിൽക്കുയായിരുന്നുവെന്നും ഉത്തർ പ്രദേശിലെ ഷമാലി, പഞ്ചാബിലെ അമൃത്‌സർ, മഹാരാഷ്‌ട്രയിലെ ഷിർദി എന്നിവിടങ്ങളിൽ നിന്നാണ് തോക്കുകൾ എത്തിയിരുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന തോക്കുകൾ മുഹമ്മദ് അലിക്ക് വിൽക്കുകയായിരുന്നുവെന്നും കമ്മിഷണർ അറിയിച്ചു. ആയുധ വിതരണവുമായി ബന്ധപ്പെട്ട് മുമ്പും സയിദ് അറസ്റ്റിലായിട്ടുണ്ട്.
ALSO READ: അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നയാളെ ഭീഷണിപ്പെടുത്തി കവർച്ച; ഒരാൾ അറസ്റ്റിൽ