ETV Bharat / bharat

'ദ കേരള സ്‌റ്റോറി': തമിഴ്‌നാട്ടിൽ പ്രദർശനത്തിന് വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന് ഇന്‍റലിജൻസ് ബ്യൂറോ - തമിഴ്‌നാട്ടിൽ പ്രദർശനം

മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്ന ദ കേരള സ്‌റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചാൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഇന്‍റലിജൻസ് ബ്യൂറോ

The Kerala Story  Sudipto Sen  intelligence bureau  The Kerala Story release at tamilnadu  intelligence bureau warning about the kerala story  ഇന്‍റലിജൻസ് ബ്യൂറോ  ദ കേരള സ്‌റ്റോറി  ദ കേരള സ്‌റ്റോറി പ്രദർശനം  തമിഴ്‌നാട്ടിൽ പ്രദർശനം  ദ കേരള സ്‌റ്റോറി തമിഴ്‌നാട്ടിൽ
ദ കേരള സ്‌റ്റോറി
author img

By

Published : May 3, 2023, 3:40 PM IST

ചെന്നൈ: റിലീസിന് മുന്നേ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ ' ദ കേരള സ്‌റ്റോറി ' തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചാൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന് ഇന്‍റലിജൻസ് ബ്യൂറോ തമിഴ്‌നാട് പൊലീസിന് മുന്നറിയിപ്പ് നൽകി. അദാ ശർമ, സിദ്ധി ഇറ്റ്‌നാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രമാണ് ദ കേരള സ്‌റ്റോറി. ഏപ്രിൽ 26 ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഏറെ വിവാദങ്ങൾക്കും രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവച്ചിരുന്നു.

ട്രെയിലറിന്‍റെ ഉള്ളടക്കം: ട്രെയിലറിൽ നാല് പെൺകുട്ടികൾ കേരളത്തിലെ ഒരു കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതായും അതിൽ ഒരു മുസ്‌ലിം സ്‌ത്രീ കേരളത്തിലെ ഹിന്ദു സ്‌ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് മതം മാറ്റുകയും നിരവധി സ്‌ത്രീകളെ സിറിയയിലേക്ക് കടത്തുകയും ചെയ്യുന്നതായാണ് കാണിക്കുന്നത്. സിനിമ ഒരു യഥാർഥ സംഭവമാണെന്നും ഇതുവരെ മൂന്ന് സ്‌ത്രീകളെ ഇങ്ങനെ മതം മാറ്റിയിട്ടുണ്ടെന്നുമാണ് ആരോപിക്കുന്നത്.

32,000 മൂന്നായതിങ്ങനെ: 2022 നവംബറിൽ പുറത്തിറങ്ങിയ ടീസറിലെ വിവരണത്തിൽ കേരളത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും 32,000 സ്‌ത്രീകളെ മതം മാറ്റിയുണ്ടെന്നാണ് നൽകിയിരുന്നത്. ഏപ്രിൽ 26 നാണ് ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിന്‍റെ ഉള്ളടക്കത്തെ സംബന്ധിച്ച് കേരളത്തിൽ ഭരണ - പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായതോടെ 32,000 സ്‌ത്രീകൾ എന്നത് മൂന്ന് സ്‌ത്രീകൾ എന്നാക്കി സിനിമയുടെ നിർമാതാക്കൾ കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ സമർപ്പിക്കുകയും ചെയ്‌തിരുന്നു.

also read: 'കേരള സ്‌റ്റോറി'യുടെ പ്രദർശനത്തിന് അടിയന്തര സ്‌റ്റേ ആവശ്യപ്പെട്ട ഹര്‍ജി നിരാകരിച്ച് ഹൈക്കോടതി; ഹര്‍ജികള്‍ മെയ്‌ 5ന് പരിഗണിക്കും

പ്രതിഷേധം അറിയിച്ച് കേരള മുഖ്യമന്ത്രിയും: സിനിമയുടെ ഉള്ളടക്കത്തിൽ പറയുന്ന പ്രകാരം മതം മാറ്റപ്പെട്ട സ്‌ത്രീകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് മത സംഘടനകൾ ഉൾപ്പടെ നിരവധി പേർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതേതര സംസ്ഥാനമായ കേരളത്തിൽ വിഘടനവാദം ഉന്നയിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നതെന്നും സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് സിനിമയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് മത വിദ്വേഷം ഉണ്ടാകാൻ ലക്ഷ്യമിട്ടുള്ള സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കൾ ഒരുപോലെ ആവശ്യപ്പെടുകയും ചെയ്‌തു.

ഹർജി തള്ളി സുപ്രീം കോടതി: എന്നാൽ ചിത്രം നിരോധിക്കുന്നതിൽ അർഥമില്ലെന്നും തിയേറ്ററുകളിൽ നിരോധിച്ചാൽ പ്രഖ്യാപിച്ച തീയതിയിൽ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നും കേരളത്തിലെ സിനിമ തിയറ്റർ ഉടമകൾ അറിയിച്ചു. തുടർന്ന് ചിത്രം നിരോധിക്കമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതിനാൽ അടിയന്തരമായി ഇടപെടില്ലെന്ന് ജസ്‌റ്റിസ് കെഎം ജോസഫ് നിരീക്ഷിച്ചു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ വെള്ളിയാഴ്‌ചയാണ് ചിത്രം റിലീസിനെത്തുന്നത്.

also read: 'സിനിമയിലുള്ളത് സത്യം, വിയോജിപ്പ് ആര്‍ക്കും പറയാം'; വിവാദങ്ങള്‍ക്ക് മറുപടിയുമായി കേരള സ്റ്റോറി നിർമാതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.