ETV Bharat / bharat

Insurance Company To Pay Rs 5.40 Crore To Dependent Of Accident Victim അപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് 5.40 കോടിയുടെ മോട്ടോർ ക്ലെയിം

author img

By ETV Bharat Kerala Team

Published : Sep 9, 2023, 11:03 PM IST

Updated : Sep 10, 2023, 4:59 PM IST

5.40 Crore Motor Claim Paid In Gujarat : 2014ൽ വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ കുടംബത്തിന് നഷ്‌ടപരിഹാരമായി 5.40 കോടി രൂപയുടെ മോട്ടോർ ക്ലെയിം ലഭിച്ചു

Insurance Company  Insurance Company Paid Highest Motor Claim  Motor Claim To Dependents Of Deceased  Motor Claim  5 Crore Motor Claim  മോട്ടോർ ക്ലെയിം  കോടി രൂപയുടെ മോട്ടോർ ക്ലെയിം  ദേശീയ ലോക്‌ അദാലത്ത്  ഇൻഷുറൻസ് കമ്പനി
Insurance Company Paid Highest Motor Claim To Dependents Of Deceased

അഹമ്മദാബാദ് : ഗുജറാത്തിൽ ഏക്കാലത്തേയും ഏറ്റവും വലിയ മോട്ടോർ ക്ലെയിം (Highest Motor Claim) സെറ്റിൽമെന്‍റ് നടപ്പാക്കി ദേശീയ ലോക്‌ അദാലത്ത് (National Lok Adalat). 5.40 കോടി രൂപയുടെ സെറ്റിൽമെന്‍റാണ് ഗുജറാത്ത് ഹൈക്കോടതിയുടെ (Gujarat High Court) നേതൃത്വത്തിൽ നടപ്പാക്കിയത്. സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്‌തിരുന്ന ബറൂച്ച് സ്വദേശി പ്രകാശ്‌ഭായ് വഗേല 2014ൽ നറോൾ ടോൾ പ്ലാസയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

തുടർന്ന് പ്രകാശിന്‍റെ കുടുംബാംഗങ്ങൾ ഇൻഷുറൻസ് കമ്പനിക്കെതിരെ ബറൂച്ച് മോട്ടോർ ക്ലെയിംസ് ട്രൈബ്യൂണലിൽ (Bharuch Motor Claims Tribunal) ക്ലെയിം ഫയൽ ചെയ്‌തിരുന്നു. ബിടെക് ബിരുദധാരിയായിരുന്ന പ്രകാശിന് പ്രതിവർഷം 31 ലക്ഷം രൂപയായിരുന്നു ശമ്പളം. ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളും അടങ്ങുന്ന പ്രകാശിന്‍റെ കുടുംബം ഇയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. തുടർന്ന് 2014ല്‍ കുടുംബം അന്നത്തെ ദിവസം മുതൽ ഒൻപത് ശതമാനം പലിശ നിരക്കിൽ 6.31 കോടി രൂപയുടെ ക്ലെയിം മോട്ടോർ ക്ലെയിംസ് ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ചു. നിരവധി തവണ ഇരുകൂട്ടരും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇൻഷുറൻസ് കമ്പനി പ്രകാശിന്‍റെ കുടുംബത്തിന് 5.40 കോടി രൂപ നൽകാമെന്ന് സമ്മതിച്ചത്.

അഭിഭാഷകൻ ഹിരേൺ മോദിയാണ് പ്രകാശിന്‍റെ കുടുംബത്തിന് വേണ്ടി കേസ് വാദിച്ചത്. തുടർന്ന് ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആക്‌ടിങ് ചെയർമാൻ ജസ്റ്റിസ് എൻ വി അഞ്‌ജാരിയ, ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ബിരേൻ വൈഷ്‌ണവ്, സെക്രട്ടറി ബി എച്ച് ഘസുര എന്നിവരാണ് കമ്പനിയോട് ഇരയുടെ കുടുംബത്തിന് 5.40 കോടി രൂപ നൽകണമെന്ന് ഉത്തരവിട്ടത്. മേൽപ്പറഞ്ഞ തുക നാലാഴ്‌ചയ്‌ക്കകം നിക്ഷേപിക്കണമെന്നാണ് ഇൻഷുറൻസ് കമ്പനിയോട് ലോക് അദാലത്ത് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ ജൂലൈയിൽ ബൈക്കപകടത്തില്‍ പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ യുവാവിന് 1,58,76,192 രൂപ നഷ്‌ട പരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്‌ജി ജിപി ജയകൃഷ്‌ണന്‍ ഉത്തരവിട്ടിരുന്നു. കോഴഞ്ചേരി പ്രക്കാനം കുട്ടിപ്ലാക്കല്‍ വീട്ടില്‍ അഖില്‍ കെ ബോബിക്കാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 ജൂലൈ 25 നാണ് അപകടം ഉണ്ടായത്. ബൈക്കപകടങ്ങളിൽ പരിക്കേറ്റ കേസുകളിൽ കേരളത്തിൽ വിധിക്കുന്ന ഏറ്റവും ഉയർന്ന നഷ്‌ടപരിഹാര തുകയാണ് അഖിലിന് ലഭിച്ചതെന്നാണ് വിവരം.

Also Read : Compensation | ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി നഷ്‌ടപരിഹാരം; അപകടം 2017ൽ

Last Updated : Sep 10, 2023, 4:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.