ന്യൂഡല്‍ഹി : വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്‌ത് ഡല്‍ഹി പൊലീസ്. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ മൂത്രമൊഴിച്ചതിന് ജാഹര്‍ അലിഖാന്‍ എന്ന യാത്രക്കാരനാണ് പിടിയിലായത്. സ്‌ത്രീയുടെ ദേഹത്ത് വിമാനത്തില്‍ വച്ച് മൂത്രമൊഴിച്ചയാളെ അറസ്‌റ്റ് ചെയ്‌ത് തൊട്ടടുത്ത ദിനമാണ് വീണ്ടുമൊരു സംഭവം.
ALSO READ: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം : ശങ്കര്‍ മിശ്ര പിടിയില്‍
ഞായറാഴ്‌ച ഇയാളെ അറസ്‌റ്റുചെയ്‌ത ശേഷം ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഇയാള്‍ മറ്റ് യാത്രക്കാരെ തെറിവിളിക്കുകയും ചെയ്‌തിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വച്ച് മദ്യലഹരിയില്‍ സ്‌ത്രീയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ(34)ബംഗളൂരുവില്‍ വച്ചാണ് അറസ്‌റ്റ് ചെയ്‌തത്.
ALSO READ: സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ശങ്കര്‍ മിശ്രയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വെൽസ് ഫാർഗോ എന്ന അമേരിക്കന്‍ ബഹുരാഷ്‌ട്ര ധനകാര്യ സേവന കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
മറ്റൊരു സംഭവത്തില്‍, ഡല്‍ഹിയില്‍ നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ സ്‌ത്രീ യാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചിരുന്നു. യാത്രക്കാരന്‍റെ എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ സ്‌ത്രീ യാത്രക്കാരി അംഗീകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തില്ല.