ETV Bharat / bharat

സെപ്‌റ്റംബർ 17ന് ഇൻഡോറിൽ വാക്‌സിനേഷന് വിധേയരായത് 1.25 ലക്ഷം പേർ - indore covid vaccination

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ മൂന്നാം ഘട്ട വാക്‌സിനേഷന്‍റെ ഭാഗമായി മെഗാ വാക്‌സിനേഷൻ ഡ്രൈവാണ് ലക്ഷ്യമിട്ടിരുന്നത്.

ഇൻഡോറിൽ വാക്‌സിനേഷൻ  ഇൻഡോർ കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ  ഇൻഡോർ കൊവിഡ് വാക്‌സിനേഷൻ  Indore vaccinates over 1.25 lakh people  indore covid vaccination  covid vaccination news  indore covid vaccination  indore vaccination
സെപ്‌റ്റംബർ 17ന് ഇൻഡോറിൽ വാക്‌സിനേഷന് വിധേയരായത് 1.25 ലക്ഷം പേർ
author img

By

Published : Sep 18, 2021, 8:22 AM IST

ഇൻഡോർ: പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തിൽ ഇൻഡോറിൽ വാക്‌സിനേഷന് വിധേയരായത് 1.25 ലക്ഷം പേർ. മൂന്നാം ഘട്ട വാക്‌സിനേഷന് കീഴിലായിരുന്നു വാക്‌സിനേഷൻ സംഘടിപ്പിച്ചത്. ഇതുവരെ ജില്ലയിൽ 28,60000 പേർ ഒന്നാംഘട്ട വാക്‌സിൻ സ്വീകരിച്ചെന്നും 12,80,000 രണ്ടാം ഡോസിൻ സ്വീകരിച്ചെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സെയ്‌ത്യ ബുരേ സിങ് പറഞ്ഞു.

ജില്ലയിൽ 500ൽ പരം വാക്‌സിനേഷൻ സൈറ്റുകളാണ് ഉള്ളത്. 60 മുതൽ 70 വരെ സംഘങ്ങൾ ഗ്രാമ നഗര പ്രദേശങ്ങൾ സന്ദർശിച്ച് വാക്‌സിനേഷന് വിധേയരാക്കുന്നുണ്ട്. സെപ്‌റ്റംബർ 30നകം ജില്ലയിലെ മുഴുവൻ ആളുകളെയും വാക്‌സിനേഷന് വിധേയമാക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്.

അതേ സമയം രാജ്യത്ത് റെക്കോഡ് വാക്‌സിനേഷനുണ്ടായി. വെള്ളിയാഴ്‌ച വൈകിട്ട് 5.19ന് പുറത്തുവന്ന കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 2,02,74,365 വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയതത്. സ്വപ്നതുല്യമായ ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.

READ MORE: മോദിയുടെ ജന്മദിനം; ഒറ്റ ദിവസം രണ്ട് കോടി കടന്ന് വാക്സിന്‍ വിതരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.