ETV Bharat / bharat

Indo Canadian Fallout ഇന്ത്യ-കാനഡ സംഘർഷം: ബലിയാടാകുന്നത് കൃഷിയും കൃഷിക്കാരുമോ?

author img

By ETV Bharat Kerala Team

Published : Sep 23, 2023, 10:21 PM IST

India Should find Alternatives : കാനഡ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യം സംജാദമായാല്‍ റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള പൊട്ടാഷ് കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ ശ്രമിക്കേണ്ടിവരും. ഈ നീക്കം വൈകിയാല്‍ ഇന്ത്യയിലെ റാബി വിതയ്ക്കലിനെയും ഗോതമ്പ് വിളവെടുപ്പിനെയും സാരമായി ബാധിക്കും.

Etv Bharat Indo Canadian Fallout  India Canada Relations  India vs Canada  India Canada Latest News  India Canada Clash Updates  India Canada Clash Aftereffects  ഇന്ത്യ കാനഡ സംഘർഷം  India Canada Agriculture  ഇന്ത്യ കാനഡ ഖാലിസ്ഥാൻ  ഇന്ത്യ കാനഡ കൃഷി
Will Agriculture Be a Victim of Indo Canadian Fallout

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര സംഘർഷങ്ങൾ മൂര്‍ച്ഛിക്കുന്നതിനിടെ ആശങ്കയുടെ നിഴലിലാകുന്നത് ഇരു രാജ്യങ്ങളിലെയും കര്‍ഷകര്‍ കൂടിയാണ് (Indo Canadian Fallout- Will Agriculture Be a Victim?). ഇരു രാജ്യങ്ങളിലുമുള്ള കർഷകരും രാഷ്ട്രീയക്കാരും ഉടനടി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വിളക്കിച്ചേര്‍ക്കുന്നതിലുണ്ടാകുന്ന വീഴ്ചകള്‍ ഇന്ത്യയുടെ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Justin Trudeau), ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ പാർലമെന്‍റിലും മാധ്യമങ്ങളിലും ഇന്ത്യൻ സർക്കാരിനെതിരെ വിരൽ ചൂണ്ടുന്ന നിലപാടുകളാണെടുത്തത്. ഇരു രാജ്യങ്ങളും അന്യോന്യം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ത്യ കാനഡക്കാര്‍ക്ക് പുതിയ വിസ നല്‍കുന്നത് മരവിപ്പിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. അടുത്ത ഘട്ടമായി വ്യാപാര നിയന്ത്രണങ്ങൾ, നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കൽ എന്നിവ അടക്കമുള്ള നടപടികള്‍ക്കുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം കൃഷിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നമ്മള്‍ നോക്കുന്നത്.

ഇന്ത്യ-കാനഡ ബന്ധവും കൃഷിയും: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ (Russia-Ukrain Conflict) തുടക്കം മുതൽ തന്നെ ആഗോള തലത്തില്‍ രാസവളങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വില അടുത്തിടെ 25% വർധിച്ചു. എൻപികെ (നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം) വളങ്ങളുടെ വിലയിലും വര്‍ധനയുണ്ട്. ഈ സാഹചര്യത്തിലാണ് കാനഡയുമായുള്ള ബന്ധം നിര്‍ണായകമാകുന്നത്. ഇതിന് കാരണം ലോകത്തിലെ ഏറ്റവും വലിയ പൊട്ടാഷ് (Potash) ശേഖരം കാനഡയിലാണ് എന്നതാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) വളം ഒരു സുപ്രധാന ഘടകമാണ്. ആഗോള പൊട്ടാഷ് കരുതൽ ശേഖരത്തിന്‍റെ 30%-ലധികം സ്വന്തമായുള്ള കാനഡയായിരുന്നു കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം എംഒപി (MOP) വിതരണം ചെയ്‌തത്.

യുക്രെയ്ൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യക്ക് ലഭിക്കാവുന്ന വളത്തിന്‍റെ അളവ് പരിമിതമാണ്. മറ്റൊരു പ്രധാന പൊട്ടാഷ് ഉത്പാദകരായ ചൈനയുമായി ഇന്ത്യയുടെ ബന്ധം അത്ര മികച്ചതുമല്ല. ഇതുകൊണ്ടൊക്കെ തന്നെ കാനഡ ഇന്ത്യയിലെ കാർഷിക സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം വഷളാകുമ്പോൾ ഇളവുകള്‍ക്കായി കാനഡ ഈ സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലേക്കുള്ള കനേഡിയൻ പൊട്ടാഷ് കയറ്റുമതി പൂർണ്ണമായി നിരോധിക്കാൻ പോലും സാധ്യതയുണ്ട്.

Also Read: Canada Shared Evidence With India: 'പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യക്ക് കൈമാറി'; നിജ്ജര്‍ വധത്തില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെയും വിളവെടുപ്പിനെയും ദോഷകരമായി ബാധിക്കും. ഈ അപകടസാധ്യത തിരിച്ചറിഞ്ഞ് ഇന്ത്യയിലേക്ക് സുഗമമായ പൊട്ടാഷ് വിതരണം ഉറപ്പാക്കാൻ ഇന്ത്യൻ നയരൂപകർത്താക്കൾ കാനഡയോട് അഭ്യർഥിച്ചിട്ടുണ്ട്. കാനഡ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യം സംജാദമായാല്‍ റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള പൊട്ടാഷ് കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ ശ്രമിക്കേണ്ടിവരും. ഈ നീക്കം വൈകിയാല്‍ ഇന്ത്യയിലെ റാബി വിതയ്ക്കലിനെയും ഗോതമ്പ് വിളവെടുപ്പിനെയും സാരമായി ബാധിക്കും.

മറ്റൊരു അപകടം ഇന്ത്യ പല വിലയേറിയ ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍ നിന്നാണ് എന്നതാണ്. ചിലയിനം പയറുകള്‍, എണ്ണക്കുരു, കനോല എണ്ണ, ഫീഡ് ഓയിൽ കേക്കുകൾ എന്നിവയുൾപ്പെടെ പല ഉത്‌പന്നങ്ങളും ഇന്ത്യയിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്യുന്നത് കാനഡയാണ്. ഇന്ത്യയിലേക്കുള്ള കനേഡിയൻ കയറ്റുമതിയുടെ 95 ശതമാനവും പയറുവർഗ്ഗങ്ങൾ, പ്രത്യേകിച്ച് മസ്‌റൂർ പരിപ്പാണ്. ഈയിടെയായി കാനഡയാണ് ഇന്ത്യയുടെ മുൻനിര ചുവന്ന പയർ വിതരണക്കാരൻ. ഇന്ത്യയില്‍ വില്‍ക്കുന്ന ചെറുപയർ, വെള്ള/മഞ്ഞ പയറുകള്‍ എന്നിവ പ്രധാനമായി ഇറക്കുമതി ചെയ്യുന്നതും കാനഡയില്‍ നിന്നാണ്.

ഇന്ത്യയില്‍ കാര്‍ഷിക രംഗം നേരിടുന്ന വെല്ലുവിളികള്‍ നോക്കിയാല്‍ പയർ, എണ്ണക്കുരു ഉത്‌പാദനത്തിലെ മാന്ദ്യം എന്നിവ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇവയുടെ ആഭ്യന്തര വിതരണത്തിൽ ഇപ്പോള്‍ തന്നെ ഇന്ത്യ വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. വരാനിരിക്കുന്ന വിളവെടുപ്പ് അനിശ്ചിതത്വത്തിലായതിനാൽ ഇന്ത്യ കാര്‍ഷിക വിളകളുടെ വിതരണത്തിന് മുൻഗണന നൽകണം. ക്ഷാമം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യ-കാനഡ കാർഷിക വ്യാപാരത്തിന് ഒരു പാത തുറന്നിടുന്നതാകും ഉചിതമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

Also Read: Sukha Duneke Death | കാനഡയിലെ ഖലിസ്ഥാനി ഭീകരന്‍റെ കൊലയില്‍ വഴിത്തിരിവ് ; കൊന്നത് തങ്ങളെന്ന് ലോറന്‍സ് ബിഷ്‌ണോയി സംഘം

കാനഡയിലേക്കുള്ള കയറ്റുമതി നോക്കിയാല്‍, 2022-ൽ ഇന്ത്യ ഏകദേശം 4.25 ബില്യൺ യുഎസ് ഡോളറിന്‍റെ കയറ്റുമതി രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ COMTRADE ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘർഷങ്ങൾ മൂര്‍ച്ഛിച്ചാല്‍ ഈ ഒഴുക്കിനെയും ബാധിച്ചേക്കാം. നയതന്ത്രല തലത്തിലുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇന്ത്യ-കാനഡ ബന്ധം തണുത്തുറഞ്ഞ നിലയിലേക്കെത്തിയേക്കാം. എന്നിരുന്നാലും ഈ പ്രക്ഷുബ്ധത നമ്മുടെ കൃഷിയെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കാതിരിക്കേണ്ടത് പ്രധാനമാണ്. കൃഷിയെ അവഗണിക്കുന്നത് രണ്ട് രാജ്യങ്ങളിലെയും സർക്കാരുകൾക്ക് മാത്രമല്ല, അതത് രാജ്യങ്ങളിലെ കർഷകർക്കും ഉപഭോക്താക്കൾക്കും വലിയ ദോഷം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.