ETV Bharat / bharat

Indigo Airbus deal| വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍; എയര്‍ബസിന്‍റെ 500 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്‍ഡിഗോ - വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്‍ഡിഗോ

എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്‍ഡിഗോ. ഒറ്റത്തവണ ഇത്രയും വിമാനം വാങ്ങുന്നത് ചരിത്രത്തില്‍ ആദ്യമായെന്ന് എയര്‍ബസ്.

Indigo ready to buy five hundred airbus plane  Indigo Airbus deal  വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍  വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്‍ഡിഗോ  ഇന്‍ഡിഗോ
എയര്‍ബസിന്‍റെ 500 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്‍ഡിഗോ
author img

By

Published : Jun 20, 2023, 9:05 AM IST

Updated : Jun 20, 2023, 2:02 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്‍ഡിഗോ. 500 എയർബസ് എ320 ഫാമിലി വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയത്. എ321 നിയോ, എ320 നിയോ, എ321 എക്‌സ്.എൽ.ആർ വിമാനങ്ങളാണ് ഓര്‍ഡര്‍ ചെയ്‌തിട്ടുള്ളത്.

ഇന്‍ഡിഗോ ചെയര്‍മാന്‍ വി സുമാന്ത്രന്‍റെ നേതൃത്വത്തില്‍ ഇന്നലെ (ജൂണ്‍ 19) പാരീസ് എയർ ഷോ 2023 ൽ വച്ച് എയര്‍ബസുമായി കരാര്‍ ഒപ്പിട്ടു. ഇത്രയും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഒറ്റ തവണ ഓര്‍ഡര്‍ ലഭിക്കുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണെന്ന് എയര്‍ ബസ് അറിയിച്ചു. എയര്‍ബസുമായി ഏകദേശം 50 ബില്യണ്‍ ഡോളറിന്‍റെ മൂല്യം വരുന്ന ഇടപാടിലാണ് ഇന്‍ഡിഗോ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങിയതിന് പിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തിനായി ഓര്‍ഡര്‍ നല്‍കിയത്. പത്ത് വര്‍ഷത്തിനുള്ളില്‍ 1000ത്തിലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങാന്‍ ഉദേശിക്കുന്നതെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. A320NEO, A321NEO, A321XLR എന്നിങ്ങനെ വ്യത്യസ്‌തയിനത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇന്‍ഡിഗോ പത്ത് വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ലോകത്തിലെ മുന്‍നിര എയര്‍ലൈനുകളില്‍ ഒന്നായി ഇന്‍ഡിഗോ മാറും. കമ്പനിയുടെ വളര്‍ച്ചയിലും എ320 എയര്‍ബസുമായുള്ള പങ്കാളിത്തവും ഇന്‍ഡിഗോയുടെ ഭാവിക്ക് ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്‌ വ്യക്തമാക്കി. 300ല്‍ അധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ പ്രതിദിനം 1800 സര്‍വീസുകളാണ് നടത്തുന്നത്.

സഹകരണത്തില്‍ ഏറെ സന്തോഷിക്കുന്നു: കരാറുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയോട് സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷവും സംതൃപ്‌തിയുമുണ്ടെന്നും എയര്‍ബസ് അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോയെന്നും ഈ കരാറില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും എയര്‍ബസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ക്രിസ്റ്റ്യന്‍ ഷെറര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ ജനാധിപത്യവത്‌കരണം കൊണ്ടു വന്നതില്‍ ഇന്‍ഡിഗോ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യയേക്കാള്‍ വലുത്: കഴിഞ്ഞ മാര്‍ച്ചിലെ എയര്‍ ഇന്ത്യയുടെ കരാറിനെക്കാള്‍ വലുതാണ് ഇന്‍ഡിഗോയുടെ എയര്‍ബസുമായുള്ള കരാര്‍. 70 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 470 വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. അതിന് പിന്നാലെയുള്ള ഇന്‍ഡിഗോയുടെ കരാര്‍ ഇരു കമ്പനികളും തമ്മില്‍ കടുത്ത മത്സരമാണോയെന്ന് ചോദ്യവും ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ വ്യോമയാന വിപണി വിഹിതത്തിന്‍റെ വലിയൊരു ശതമാനവും ഇന്‍ഡിഗോയുടേതാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡിഗോയുടെ പുതിയ കരാര്‍.

Last Updated : Jun 20, 2023, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.