ഇൻഡിഗോ വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യുഎഇ. ഓഗസ്റ്റ് 24 വരെയാണ് യുഎഇയിലേക്കുള്ള ഇൻഡിഗോ സർവീസുകൾ വിലക്കിയത്.
Also Read: നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ച് ഒകെഎക്‌സ്
ഇന്ത്യയിൽ നിന്ന് ഒരു യാത്രക്കാരനെ ആർടിപിസിആർ ടെസ്റ്റ് നടത്താതെ ദുബായിൽ എത്തിച്ചതിനെ തുടർന്നാണ് നടപടി. യാത്രയ്‌ക്ക് 48 മണിക്കൂർ മുമ്പും പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിൽ നിന്നും ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് യുഎഇയിലെ നിയമം.
ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് തുക മടക്കി നൽകുകയോ അല്ലെങ്കിൽ സർവീസ് പുനരാംരംഭിക്കുമ്പോൾ യാത്ര ചെയ്യാനുള്ള സൗകര്യമോ ഒരുക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.