ETV Bharat / bharat

ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി - IndiGo airliner technical defect diverted to Pakistans Karachi

രണ്ടാഴ്‌ചക്കിടെ കറാച്ചിയിൽ ലാൻഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ എയർലൈനാണ് ഇൻഡിഗോ

ഷാർജ ഹൈദരാബാദ് ഇൻഡിഗോ വിമാനം  ഇൻഡിഗോ വിമാനം 6E1406  ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ  അടിയന്തര ലാൻഡിംഗിന് കറാച്ചി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം  IndiGo airliner technical defect diverted to Pakistans Karachi  SpiceJet flight from Delhi to Dubai diverted to Karachi
ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം കറാച്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി
author img

By

Published : Jul 17, 2022, 11:42 AM IST

ന്യൂഡൽഹി : ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ വിമാനം 6E-1406 ആണ് ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.

യാത്രക്കാരെ ഹൈദരാബാദിൽ എത്തിക്കാനായി ഇന്ത്യയിൽ നിന്ന് മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയയ്ക്കും. രണ്ടാഴ്‌ചയ്ക്കിടെ കറാച്ചിയിൽ ലാൻഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ എയർലൈനാണിത്. നേരത്തെ, ജൂലൈ 5 ന് ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് B737 വിമാനം (ബോയിംഗ് 737) SG-11 സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഇൻഡിക്കേറ്റർ ലൈറ്റിന്‍റെ തകരാറിനെ തുടർന്നായിരുന്നു ഇത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.