ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. കേന്ദ്രം കൊവിഡിന്‍റെ യഥാർഥ മരണസംഖ്യ മറച്ചുവെക്കുന്നുവെന്ന് ഒവൈസി ആരോപിച്ചു. ഇപ്പോൾ പുറത്ത് വരുന്ന മരണ സംഖ്യ യഥാർഥ കണക്കുകൾ അല്ലെന്നും ഒവൈസി ട്വീറ്റ് ചെയ്തു.
"കൊവിഡിനെ തുടർന്നുള്ള ഇന്ത്യയുടെ ഔദ്യോഗിക മരണനിരക്ക് യഥാർത്ഥ മരണസംഖ്യയുടെ പകുതിയോളം വരില്ല. സ്വന്തം മുഖം മിനുക്കാനായി എത്ര നാൾ സർക്കാർ മരണസംഖ്യ കുറച്ച് കാണിക്കും. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക്, അവരുടെ മരണം റിപ്പോർട്ട് ചെയ്യാനും അർഹതയുണ്ട്", ഒവൈസി ട്വീറ്റ് ചെയ്തു.
-
This piece reiterates what I’ve been saying: India’s official death toll from #covid is nowhere close real extent of damage. How long will govt botch numbers to make itself feel good? Families who have lost a dear one deserve to be counted. This piece also quotes @YRDeshmukh pic.twitter.com/IvpSSD3nMj
— Asaduddin Owaisi (@asadowaisi) June 13, 2021 " class="align-text-top noRightClick twitterSection" data="
">This piece reiterates what I’ve been saying: India’s official death toll from #covid is nowhere close real extent of damage. How long will govt botch numbers to make itself feel good? Families who have lost a dear one deserve to be counted. This piece also quotes @YRDeshmukh pic.twitter.com/IvpSSD3nMj
— Asaduddin Owaisi (@asadowaisi) June 13, 2021This piece reiterates what I’ve been saying: India’s official death toll from #covid is nowhere close real extent of damage. How long will govt botch numbers to make itself feel good? Families who have lost a dear one deserve to be counted. This piece also quotes @YRDeshmukh pic.twitter.com/IvpSSD3nMj
— Asaduddin Owaisi (@asadowaisi) June 13, 2021
ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഔദ്യോഗികമായി പറഞ്ഞതിനേക്കാൾ വളരെ ഉയർന്നതാണെന്ന് അവകാശപ്പെടുന്ന ഒരു ലേഖനവും അദ്ദേഹം പങ്കുവെച്ചു. എന്നാൽ ഈ പഠനങ്ങൾ സാധൂകരിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
Also Read: കേന്ദ്രത്തിന്‍റെ കൊവിഡ് പ്രതിരോധ നയം പരാജയമെന്ന് അസദുദ്ദീൻ ഉവൈസി
"കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള ഓരോ പഠനവും രേഖപ്പെടുത്താത്ത മരണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സത്യസന്ധമായി കണക്കുകൾ അവലോകനം ചെയ്യുന്നതിനുപകരം സർക്കാർ മുഖം മിനുക്കൽ ജോലികളിലാണ് ശ്രദ്ധ ചെലുത്തുന്നത്"ഒവൈസി കൂട്ടിച്ചേർത്തു.