ETV Bharat / bharat

ഇന്ത്യയിലെ ആകെ 19.32 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം - vaccination

ഇന്നലെ 8 മണിവരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 19,32,97,222 പേർക്കാണ് രാജ്യത്ത് കൊവിഡ് വാക്സിൻ നൽകിയത്.

India's cumulative Covid-19 vaccination coverage exceeds 19.32 crore  ഇന്ത്യയിലെ ആകെ വാക്സിൻ വിതരണം 19.32 കോടി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം  വാക്സിൻ  കൊവിഡ് വാക്സിൻ  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം  വാക്സിനേഷൻ  ആരോഗ്യ പ്രവർത്തകർ  Ministry of Health and Family Welfare  Healthcare Workers  Frontline Workers  vaccination  COVID-19
ഇന്ത്യയിലെ ആകെ 19.32 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം
author img

By

Published : May 22, 2021, 3:06 AM IST

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്നലെ വരെ 19.32 കോടി ഡോസ് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്‌ത് കഴിഞ്ഞതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നൽകിയ കൊവിഡ് വാക്സിൻ ഡോസുകളുടെ ആകെ എണ്ണം രാത്രി 8 മണിവരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 19,32,97,222 ആണ്. വാക്സിനേഷൻ ഡ്രൈവിന്‍റെ 126-ാം ദിവസമായ ഇന്നലെ ആകെ 13,83,358 വാക്സിൻ ഡോസുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 12,05,727 പേർക്ക് ആദ്യ ഡോസ് വാക്സിനേഷനും 1,77,631പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.

READ MORE: കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ

18-44 വയസ്സിനിടയിലുള്ള 6,63,353 പേർക്ക് അവരുടെ ആദ്യത്തെ ഡോസ് വാക്സിൻ ഇന്നലെ ലഭിച്ചുവെന്നും, വാക്സിനേഷന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതുമുതൽ 37 സംസ്ഥാനങ്ങളിലും/ യുടികളിലുമായി 92,73,550 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 97,37,237 ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസും, 66,89,893 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 6,01,86,416 പൗരന്മാർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 96,79,427 പേർ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.