ETV Bharat / bharat

ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടു

38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

India's cumulative COVID-19 vaccination coverage crosses 28-crore mark  India's cumulative COVID-19 vaccination  COVID-19 vaccination India news  COVID-19 vaccination 28-crore mark  COVID-19 vaccination india  ഇന്ത്യ കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ 28 ലക്ഷം പിന്നിട്ടു  കൊവിഡ് വാക്‌സിനേഷൻ ഇന്ത്യ വാർത്ത  കൊവിഡ് വാക്‌സിനേഷൻ വാർത്ത
ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടു
author img

By

Published : Jun 21, 2021, 1:59 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകൾ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,39,996 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്.

14 വയസിനും 44 വയസിനും ഇടയിലുള്ള 13,36,309 പേർ ആദ്യ ഡോസും ഇതേ പ്രായപരിധിയിലുള്ള 275 പേർ രണ്ടാം ഡോസ്‌ വാക്‌സിനും തിങ്കളാഴ്‌ച സ്വീകരിച്ചു. ഇതോടെ വാക്‌സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിൽ 1,66,47,122 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരിൽ 1,01,25,143 പേർ ആദ്യഡോസും 70,72,595 പേർ രണ്ടാം ഡോസും സ്വീകരിച്ചു. അതേ സമയം കൊവിഡ് മുന്നണി പോരാളികളിൽ 1,71,73,646 പേർ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 90,51,173 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

READ MORE: 29.35 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം

ഇതിൽ 18 മുതൽ 44 വരെ പ്രായപരിധിയിലുള്ളവരിൽ 5,59,54,551 പേർ ആദ്യ ഡോസും 12,63,242 പേർ രണ്ടാം ഡോസും സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 53,256 പേർക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 88 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഒരു ലക്ഷത്തിൽ കുറവ് കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ സജീവ കൊവിഡ് കേസുകൾ 7,02,887 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.