ETV Bharat / bharat

ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ വിതരണം 41.76 കോടി പിന്നിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

author img

By

Published : Jul 22, 2021, 2:14 AM IST

കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പെടെ 37 ഇടങ്ങളിലായി 18-44 വയസിനിടയിലുള്ള 13,04,46,413 പേർക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

India's COVID-19 vaccination  COVID  vaccination  vaccine  ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ വിതരണം 41.76 കോടി പിന്നിട്ടു  കൊവിഡ് വാക്സിന്‍  ഇന്ത്യ
ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ വിതരണം 41.76 കോടി പിന്നിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതേവരെ 41,76,56,752 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുറത്ത് വിട്ട കണക്ക് പ്രകാരം അന്നേ ദിവസം 20,83,892 ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. 10,04581 പേര്‍ 18-44 വയസ് പ്രായ പരിധിയിലുള്ളവരാണ്. ഇതില്‍ 95,964 പേര്‍ സെക്കന്‍റ് ഡോസാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പെടെ 37 ഇടങ്ങളിലായി 18-44 വയസിനിടയിലുള്ള 13,04,46,413 പേർക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതിനുശേഷം മൊത്തം 53,17,567 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

also read: മഹാരാഷ്ട്രയില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ 18-44 പ്രായ പരിധിയിലുള്ള ഒരു കോടിയിലധികം ആളുകള്‍ക്ക് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. കേരളം, ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹരിയാന, ജാർഖണ്ഡ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങള്‍ 18-44 വയസ് പ്രായ പരിധിയിലുള്ള 10 ലക്ഷത്തിലധികം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.