ന്യൂഡൽഹി: രാജ്യത്ത് ചികിത്സയിലുള്ള സജീവ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 2.72 ശതമാനമാണ് നിലവിലെ സജീവ കൊവിഡ് രോഗികൾ. നിലവിൽ 2,77,301 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ഒരു മാസത്തിലേറെയായി കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം വർധിക്കുകയാണ്.
24 മണിക്കൂറിൽ പുതുതായി 20,021 പേരാണ് പുതുതായി കൊവിഡ് ബാധിതരായത്. അതേ സമയം 21,131 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 98 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ കൊവിഡ് രോഗമുക്തി നിരക്ക് 95.83 ശതമാനമായി. രാജ്യത്ത് സജീവ കൊവിഡ് രോഗികളും കൊവിഡ് മുക്തരും തമ്മിലുള്ള വ്യത്യാസം വർധിക്കുകയാണ്.
3,463 പേർ കൂടി കൊവിഡ് മുക്തരായതോടെ കേരളം ദിനംപ്രതിയുള്ള കൊവിഡ് മുക്തരുടെ എണ്ണത്തിൽ മുന്നിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്‌ട്രയിൽ 2,124 പേരും പശ്ചിമ ബംഗാളിൽ 1740 പേരും രോഗമുക്തി നേടി. കേരളത്തിൽ തന്നെയാണ് ദിനംപ്രതിയുള്ള കൊവിഡ് ബാധിതരുടെ കണക്കിലും മുന്നിലുള്ളത്. പുതുതായി കേരളത്തിൽ 4905 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലും കൊവിഡ് ബാധിച്ചുണ്ടാകുന്ന മരണവും കുറയുകയാണ്.
കൂടുതൽ വായിക്കാൻ: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു