ഹൈദരാബാദ്: രാജ്യത്തെ 85 ശതമാനം കൊവിഡ് കേസുകൾ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, പഞ്ചാബ്, കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 5,84,055ൽ എത്തി. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 4.78 ശതമാനം ആണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സജീവ കേസുകൾ 61 ശതമാനത്തിലധികമാണ്.
സജീവ കേസുകളിൽ 78.9% മഹാരാഷ്ട്ര, കർണാടക, കേരളം, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചണ്ഡിഗഡ്, ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക് (യുടി), ദാമൻ ആൻഡ് ഡിയു, ദാദ്ര ആൻഡ് നഗർ ഹവേലി, പുതുച്ചേരി, മണിപ്പൂർ, ത്രിപുര, സിക്കിം, നാഗാലാൻഡ്, ലക്ഷദ്വീപ്, മേഘാലയ, മിസോറം, ആൻഡമാൻ ദ്വീപുകൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതിരോധ കുത്തിവയ്പ്പ്
രാജ്യത്തെ രോഗമുക്തരുടെ എണ്ണം വ്യാഴാഴ്ച വരെ 1,14,74,683 ആണ്. 2021 ഏപ്രിൽ 1 വരെ 6,51,17,896 വാക്സിനേഷൻ നേടി. മഹാരാഷ്ട്ര (62,09,337), രാജസ്ഥാൻ (57,21,312), ഗുജറാത്ത് (57,00,174), ഉത്തർപ്രദേശ് (53,98,684), പശ്ചിമ ബംഗാൾ (52,30,166), കർണാടക (38,11,007), കേരളം (34,01,918) , മധ്യപ്രദേശ് (33,56,666), തമിഴ്‌നാട് (30,31,631), ബീഹാർ (28,34,138), ആന്ധ്രാപ്രദേശ് (26,05,169), ഒഡീഷ (24,11,021), ഛത്തീസഗഡ്് (19,42,105), തെലങ്കാന (12, 95,814) പഞ്ചാബും (8,42,448) എന്നിങ്ങനെയാണ് കണക്കുകൾ.
ആർടിപിസിആർ ടെസ്റ്റ്
തെലങ്കാന, ബിഹാർ, ഒഡീഷ, ഗുജറാത്ത്, അരുണാചൽ പ്രദേശ്, മേഘാലയ, അസം, ഛത്തീസ്്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരളം, ജാർഖണ്ഡ്, മണിപ്പൂർ, ത്രിപുര, മിസോറം, ഉത്തർപ്രദേശ്, ഡൽഹി, ജമ്മു കശ്മീർ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ ആർടിപിസിആർ പരിശോധനയിൽ 50% കുറഞ്ഞ ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.
വാക്സിനേഷൻ മൂന്നാം ഘട്ടത്തിൽ
വാക്സിനേഷന്‍റെ മൂന്നാം ഘട്ടത്തിൽ 45 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനുകൾ നൽകും. രാജ്യത്തെ 20 കോടി ജനങ്ങൾക്ക് വാക്സിൻ ലഭിക്കുമെന്നാണ് വിവരം.
ഏപ്രിൽ മാസത്തിലെ ഹോട്ട്‌സ്‌പോട്ടുകൾ
കുംഭമേളയ്‌ക്കായി ധാരാളം ഭക്തർ എത്തുന്നത് കൊവിഡ് കേസുകളുടെ വർധനവിന് കാരണമാകും. കൂടാതെ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം, പുതുച്ചേരി, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതും കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായേക്കാം.