ETV Bharat / bharat

യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർപഠനം; വിദ്യാർഥികൾക്ക് ആശ്വാസം - റഷ്യ യുക്രൈൻ യുദ്ധം

വിദ്യാർഥികൾക്ക് മുൻ അധ്യയന വർഷം നഷ്‌ടപ്പെടാതെ തന്നെ റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകും

Indian students leaving Ukraine  russia ukraine war  ukraine students can study in russia  Roman Babushkin Deputy Chief of Mission of Russian Embassy  യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർപഠനം  റഷ്യ യുക്രൈൻ യുദ്ധം  ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്‌കിൻ
യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർപഠനം; വിദ്യാർഥികൾക്ക് ആശ്വാസം
author img

By

Published : Jun 12, 2022, 9:28 PM IST

തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി. വിദ്യാർഥികൾക്ക് മുൻ അധ്യയന വർഷം നഷ്‌ടപ്പെടാതെ തന്നെ റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്‌കിൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയ മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നതാണിത്.

യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് പലായനം ചെയ്‌ത 20,000ത്തിലധികം വിദ്യാർഥികളുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ബാബുഷ്‌കിന്‍റെ പ്രസ്‌താവന. വിദ്യാർഥികൾക്കുള്ള യുക്രൈൻ സ്‌കോളർഷിപ്പുകൾ റഷ്യൻ സർവകലാശാലകൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ഫെഡറേഷന്‍റെ ഓണററി കോൺസുലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്‌ടറുമായ രതീഷ് സി നായർ പറഞ്ഞു. എന്നാൽ യുക്രൈനിലെ ഫീസ് റഷ്യയിൽ മതിയാകില്ല. കേരളത്തിലെ വിദ്യാർഥികൾക്ക് അവരുടെ മാർക്ക്‌ ഷീറ്റ് അടക്കമുള്ള രേഖകളുമായി ഇവിടെയുള്ള റഷ്യൻ ഹൗസുമായി ബന്ധപ്പെടാം. രേഖകൾ റഷ്യൻ ഹൗസ് റഷ്യൻ സർവകലാശാലകൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.