ETV Bharat / bharat

ഇന്ത്യൻ വ്യോമസേന സംഘം ഫ്രാൻസിലേക്ക്; റഫേൽ വിമാനങ്ങളുടെ ആദ്യ വിദേശ അഭ്യാസം 17 മുതൽ

author img

By

Published : Apr 13, 2023, 8:01 PM IST

ഇന്ത്യൻ റഫേലുകളുടെ ആദ്യ വിദേശ അഭ്യാസം, ഏപ്രിൽ 17 മുതൽ മെയ് അഞ്ചുവരെയാണ് ഫ്രാന്‍സില്‍ നടക്കുക

first overseas exercise for iaf  iafs rafale  Exercise Orion  Indian Air Force  French Air and Space Force  national news  റഫേൽ വിമാനങ്ങളുടെ ആദ്യ വിദേശ അഭ്യാസം  ഇന്ത്യൻ വ്യോമസേന  ഫ്രഞ്ച് എയർ ആൻഡ് ബഹിരാകാശ സേന  ഐഎഎഫ്  ഓറിയോൺ അഭ്യാസ പ്രകടനം
ഇന്ത്യൻ വ്യോമസേന സംഘം ഫ്രാൻസിലേക്ക്

ന്യൂഡൽഹി: ഫ്രഞ്ച് എയർ ആൻഡ് ബഹിരാകാശ സേനയുടെ വ്യോമസേന താവളമായ മോണ്ട്-ഡി-മാർസനിൽ നടക്കുന്ന ഓറിയോൺ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന സംഘം (ഐഎഎഫ്). ഏപ്രിൽ 17 മുതൽ മെയ് അഞ്ചുവരെ നടക്കുന്ന അഭ്യാസത്തിനായി വെള്ളിയാഴ്‌ച (ഏപ്രില്‍ 14) സംഘം ഫ്രാൻസിലേക്ക് പുറപ്പെടും. നാല് റഫേൽ, രണ്ട് സി -17, രണ്ട് എൽഎൽ-78 വിമാനങ്ങൾ, 165 വ്യോമസേന യോദ്ധാക്കൾ എന്നിവരടങ്ങുന്ന ഐഎഎഫ് സംഘമാണ് ഫ്രാൻസിലേക്ക് തിരിക്കുന്നത്.

വ്യോമസേനയുടെ റഫേൽ വിമാനങ്ങളുടെ ആദ്യ വിദേശ അഭ്യാസമാണിത്. ഐ‌എ‌എഫിനും എഫ്‌എ‌എസ്‌എഫിനും പുറമേ, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, യുണൈറ്റഡ് കിങ്‌ഡം, സ്‌പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമസേനകളും ബഹുരാഷ്‌ട്ര അഭ്യാസ പറക്കലിൽ പങ്കെടുക്കും. ഈ അഭ്യാസപ്രകടനം മറ്റ് വ്യോമസേനകളുടെ മികച്ച ആശയങ്ങൾ മനസിലാക്കി ഇന്ത്യൻ വ്യോമസേനയെ കൂടുതൽ വളർത്താൻ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

also read: മൂടല്‍മഞ്ഞിലും അതിമനോഹര പ്രകടനം; റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേന വിമാനങ്ങളുടെ കോക്‌പിറ്റ് കാമറ ദൃശ്യങ്ങൾ

ഓറിയോണിൽ പങ്കെടുക്കാൻ രാഷ്‌ട്രങ്ങൾ: 'ഡെസേർട്ട് നൈറ്റ്' എന്ന രഹസ്യനാമമുള്ള ജോധ്‌പൂരിലെ ഫ്രഞ്ച് വ്യോമസേനയുൾപ്പെടെ ഇന്ത്യയ്‌ക്കുള്ളിൽ നടന്ന വിദേശ രാജ്യങ്ങളുമായുള്ള അഭ്യാസപ്രകടനത്തിൽ ഐഎഎഫിന്‍റെ റഫേലുകൾ നേരത്തെ പങ്കെടുത്തിട്ടുണ്ട്. ഫ്രഞ്ച് വ്യോമസേന അവരുടെ റഫേൽ, മിറാഷ്-2000 യുദ്ധവിമാനങ്ങളുമായി നാറ്റോയ്ക്കും മറ്റ് സഖ്യകക്ഷികൾക്കുമൊപ്പം അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയെ ഉൾപ്പെടുത്തി ഫ്രഞ്ച് പ്രതിരോധ സേനകൾ അവരുടെ സഖ്യകക്ഷികളായ യുഎസും യുകെയും ചേർന്ന് നടത്തുന്ന എക്കാലത്തെയും വലിയ ബഹുരാഷ്‌ട്ര അഭ്യാസമാണ് ഓറിയോൺ.

also read: 'ഭരണഘടന സംരക്ഷിക്കാന്‍ ബിജെപി ഭരണം തൂത്തെറിയണം'; പ്രതിപക്ഷ മുന്നണി രൂപീകരണം ഇലക്ഷന് ശേഷമെന്ന് യെച്ചൂരി

വ്യോമസേനയിലേയ്‌ക്ക് കൂടുതൽ അഗ്‌നിവീറുകൾ: ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ യുദ്ധവിമാനങ്ങളാണ് റാഫേൽ വിമാനങ്ങൾ. ഏഷ്യൻ മേഖലയിലെ ഏറ്റവും ശക്തമായ യുദ്ധവിമാനങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്. അതേസമയം ഇന്ത്യൻ വ്യോമസേനയിൽ ഈ വർഷം മുതൽ വനിത അഗ്നിവീറുകളെ ഉൾപ്പെടുത്തുമെന്ന് 2022ൽ വ്യോമസേന മേധാവി എയർമാർഷൽ വിവേക് റാം ചൗധരി അറിയിച്ചിരുന്നു. രാജ്യത്തെ യുവത്വത്തിന്‍റെ സാധ്യതകളെ രാഷ്‌ട്ര സേവനത്തിനായി പ്രയോജനപ്പെടുത്താനുള്ള അവസരമാണിതെന്ന് വ്യോമസേനാദിന പരേഡിൽ അദ്ദേഹം പറഞ്ഞിരുന്നു.

ഐഎഎഫ് ഓഫിസർമാർക്ക് ആയുധങ്ങളുമായി ബന്ധപ്പെട്ട 'വെപ്പൺ സിസ്‌റ്റം' ബ്രാഞ്ച് രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം 74ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ നടന്ന ആകാശ അഭ്യാസത്തിൽ ഐഎഎഫ് വിമാനങ്ങൾ അതിമനോഹരമായ പ്രകടനമാണ് കാഴ്‌ച്ചവച്ചത്.

also read: ഉമേഷ് പാല്‍ വധക്കേസ് : പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് അതിഖ് അഹമ്മദിന്‍റെ മകൻ അസദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.