റായ്‌പൂര്‍ : വിദേശത്ത് ദേശവിരുദ്ധ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ (Anti-national separatist activities) നടത്തുകയും ഭീകര പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നവരെ കര്‍ശനമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിദേശ സര്‍ക്കാരുകളുടെ കൂടി സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വരുമെന്നാണ് സൂചന. ആദ്യ പടിയെന്ന നിലയില്‍ അമേരിക്കയിലും (America) ബ്രിട്ടനിലും (Britain) ഇന്ത്യന്‍ എംബസികള്‍ ആക്രമിച്ച കേസില്‍ (Attack Against Indian Embassy ) എന്‍ഐഎ (NIA) ചില നിര്‍ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
എംബസി ആക്രമണത്തില്‍ പങ്കുള്ള 15 ഖലിസ്ഥാന്‍ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയവരെ പിടി കൂടുകയെന്നതാണ് അടുത്ത നടപടി. അതിനായി എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം അടുത്ത മാസം കാനഡയ്ക്ക് തിരിക്കും.
കനേഡിയന്‍ സര്‍ക്കാരിന്‍റെ കൂടി സഹകരണത്തോടെ പ്രതികളെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടിസ് (Lookout Notice) പുറപ്പെടുവിക്കും. ഈ വര്‍ഷം മാര്‍ച്ച് 19ന് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയായിരുന്നു 45 പേരടങ്ങിയ ഖലിസ്ഥാന്‍ സംഘം ആദ്യം ആക്രമിച്ചത്. പിന്നീട് ജൂലൈ രണ്ടിന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഇരച്ചെത്തിയ ഖലിസ്ഥാന്‍ അനുകൂലികള്‍ എംബസി കെട്ടിടത്തിന് തീയിട്ടിരുന്നു.
സിഖ് ഫോര്‍ ജസ്‌റ്റിസ് സംഘടനയുടെ നേതാവായിരുന്ന ഹര്‍ദീപ് സിങ് നിജാര്‍ കാനഡയില്‍ ഈ വര്‍ഷം വെടിയേറ്റ് കൊല്ലപ്പെട്ടതിനു ശേഷമാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞത്. ആക്രമണങ്ങളെത്തുടര്‍ന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും എത്തി എന്‍ഐഎ സംഘം പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയിരുന്നു. തുടരന്വേഷണങ്ങളിലാണ് എംബസി ആക്രമണത്തില്‍ പങ്കെടുത്ത 15 ഖലിസ്ഥാന്‍ അനുകൂലികളെയും എന്‍ഐഎ തിരിച്ചറിഞ്ഞത്. അക്രമികളെ വ്യക്തമായി തിരിച്ചറിഞ്ഞ എന്‍ഐഎ സംഘം എംബസി ആക്രമണത്തിന്‍റെ വീഡിയോയും പുറത്തുവിട്ടിരുന്നു.
പാക് വനിതയുമായി നിര്‍ണായക വിവരങ്ങള്‍ പങ്കിട്ടെന്ന സംശയത്തില്‍ ഒരാള്‍ അറസ്‌റ്റില്‍ Pak Espionage case: അതേസമയം, ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ ഫോട്ടോകളും ചിത്രങ്ങളും പാകിസ്ഥാന്‍ വനിതയുമായി പങ്കിട്ടെന്ന ആരോപണത്തില്‍ ഒരാള്‍ അറസ്‌റ്റിലായിരുന്നു. ബിഹാര്‍ സ്വദേശിയായ ഭക്തി വന്‍ഷി ഝാ എന്നയാളാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാളെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (Special Task Force) അറസ്‌റ്റ് ചെയ്‌തത്. എസ്‌ടിഎഫിന് (STF) ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഭക്തി വന്‍ഷി ഝാ താമസിക്കുന്ന കൊല്‍ക്കത്തയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാര്‍ കാര്‍ഡുകളും (ADHAR CARD) വോട്ടര്‍ ഐഡികളും (voter cards) കണ്ടെത്തി.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊറിയര്‍ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായ ഭക്തി വന്‍ഷി ഝാ. അതുകൊണ്ട് തന്നെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സ്ഥിരമായി ഇയാള്‍ യാത്ര നടത്താറുണ്ടെന്ന് സംഘം അന്വേഷണത്തില്‍ കണ്ടെത്തി.
ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇയാള്‍ വനിതയുമായി പങ്കിട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ ബിഹാറില്‍ താമസിച്ചിരുന്ന ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അന്വേഷണം ഉദ്യോഗസ്ഥരുടെ സംഘം ബിഹാറിലേയ്‌ക്ക് തിരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസത്തിനിടെ ഇയാള്‍ കൊല്‍ക്കത്തയിലെ വിവിധയിടങ്ങളില്‍ താമസിച്ചിരുന്നു. നിരോധിത മേഖലകളുടെ അടക്കം ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പാക് വനിതയുമായി പങ്കിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.