ETV Bharat / bharat

Independence Day| 'ത്രിവർണ പതാക ഉയരത്തിൽ പാറി പറക്കട്ടെ'; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

പ്രണയത്തെക്കുറിച്ച് അറിയില്ല, പക്ഷേ നിന്നിൽ നിന്ന് ലഭിക്കുന്നത് മറ്റാരിൽ നിന്നും ലഭിക്കില്ല എന്നാണ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്‌തത്

Independence Day  77th Independence Day  Indian cricketers Independence Day Wishes  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം  സ്വാതന്ത്ര്യ ദിനം  വിരാട് കോലി  Virat Kohli  രവീന്ദ്ര ജഡേജ  ബിസിസിഐ  Virat Kohli Independence Day Wish  സ്വാതന്ത്ര്യദിനാശംസകൾ  IndependenceDay
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം
author img

By

Published : Aug 15, 2023, 1:23 PM IST

ന്യൂഡൽഹി : 77-ാം സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരങ്ങൾ ആശംസകൾ നേർന്നത്. വിരാട് കോലി, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ ആശംസകൾ അറിയിച്ചു. കൂടാതെ ബിസിസിഐയും, ബിസിസിഐ സെക്രട്ടറി ജയ്‌ ഷായും ട്വിറ്റർ എന്ന് അറിയപ്പെട്ടിരുന്ന എക്‌സിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്.

'ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു' എന്നാണ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി എക്‌സിൽ കുറിച്ചത്. 'മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്ത ബഹുമതിയുള്ള രാഷ്‌ട്രം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു! നമ്മുടെ രാജ്യത്തിന്‍റെ ഉയർച്ചയും തിളക്കവും തുടരട്ടെ, അതിന്‍റെ മഹത്വത്തിലേക്ക് തുടർന്നും സംഭാവന ചെയ്യാൻ നമുക്ക് പരമാവധി ശ്രമിക്കാം!' എന്നായിരുന്നു സൂര്യകുമാർ യാദവ് ട്വീറ്റ് ചെയ്‌തത്.

  • Happy Independence Day to all. Jai Hind. 🇮🇳

    — Virat Kohli (@imVkohli) August 15, 2023 " class="align-text-top noRightClick twitterSection" data=" ">
  • A nation like no other, an honour comparable to none.

    Wishing everyone a very happy Independence Day!🇮🇳

    May our country continue to rise and shine and may we do our best to continue to contribute to its glory! pic.twitter.com/yguMWte0uY

    — Surya Kumar Yadav (@surya_14kumar) August 15, 2023 " class="align-text-top noRightClick twitterSection" data=" ">

'എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു! ഇന്ന് നമ്മൾ സ്വാതന്ത്ര്യവും വൈവിധ്യവും ആഘോഷിക്കുന്നു. നമ്മുടെ രാഷ്‌ട്രത്തിന്‍റെ പുരോഗതിക്കായും, നമ്മുടെ രാജ്യത്തിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനും ത്രിവർണ്ണ പതാക ഉയർത്തിപ്പിടിക്കാനും നമുക്ക് പ്രയത്‌നിക്കാം.! ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ എക്‌സിൽ കുറിച്ചു.

'ഓരോ ഇന്ത്യക്കാരനും 77-ാം സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ജയ്‌ ഹിന്ദ് എന്നാണ് ബിസിസിഐ ട്വീറ്റ് ചെയ്‌തത്'. 'എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു!' എന്ന് ഇതിഹാസ ഇന്ത്യൻ സ്‌പിന്നർ അനിൽ കുംബ്ലെ ട്വീറ്റ് ചെയ്‌തപ്പോൾ, 'ജയ് ഹോ, സ്വാതന്ത്ര്യദിനം' എന്നാണ് ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കുറിച്ചത്.

'പ്രണയത്തെക്കുറിച്ച് അറിയില്ല, പക്ഷേ നിന്നിൽ നിന്ന് ലഭിക്കുന്നത് മറ്റാരിൽ നിന്നും ലഭിക്കില്ല!' എന്നാണ് ഇന്ത്യൻ മുൻ ഓപ്പണർ ഗൗതം ഗംഭീർ കുറിച്ചത്. മുൻ ഇന്ത്യൻ ബാറ്റർ യുവരാജ് സിങ് വീഡിയോ സന്ദേശത്തിലൂടെയാണ് സ്വാതന്ത്ര്യ ദിനാശംസ അറിയിച്ചത്. 'നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവരുടെയും ത്യാഗങ്ങളെ ആദരിച്ചും സ്‌മരിച്ചും നമ്മുടെ ത്രിവർണ്ണ പതാക എന്നെന്നേക്കുമായി ഉയരട്ടെ.' എന്നായിരുന്നു യുവരാജിന്‍റെ സന്ദേശം.

'എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ സ്‌മരിക്കാം, രാജ്യത്തെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുപോകാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. നമ്മുടെ ഓരോ ചുവടും രാഷ്‌ട്രത്തിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇന്ത്യൻ മുൻ സ്‌പിന്നർ ഹർഭജൻ സിങ് ട്വീറ്റ് ചെയ്‌തു.

  • Heartiest Greetings to all on #IndependenceDayIndia. Lets remember the sacrifices of our freedom fighters and resolve to take the country on the path of peace, harmony and progress. Our every step should ensure that we are contributing to the Nation. pic.twitter.com/Tct2FHFeUD

    — Harbhajan Turbanator (@harbhajan_singh) August 15, 2023 " class="align-text-top noRightClick twitterSection" data=" ">
  • Wishing my fellow Indians a joyous #IndependenceDay! Let's honor the sacrifices of our freedom fighters and cherish the spirit of unity in diversity. May the tricolor always fly high, symbolizing unity in diversity. #JaiHind! 🇮🇳 pic.twitter.com/rN5jT5JksK

    — Suresh Raina🇮🇳 (@ImRaina) August 15, 2023 " class="align-text-top noRightClick twitterSection" data=" ">

'എന്‍റെ സഹ ഇന്ത്യക്കാർക്ക് സന്തോഷകരമായ സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു! നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കുകയും നാനാത്വത്തിൽ ഏകത്വത്തിന്‍റെ ആത്മാവിനെ വിലമതിക്കുകയും ചെയ്യാം. നാനാത്വത്തിൽ ഏകത്വത്തിന്‍റെ പ്രതീകമായി ത്രിവർണ പതാക എപ്പോഴും ഉയരത്തിൽ പറക്കട്ടെ. ജയ്ഹിന്ദ്!' സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്‌തു'.

ALSO READ : 'രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, സമാധാനം പുനഃസ്ഥാപിക്കും'; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.