ETV Bharat / bharat

ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം ; പദ്ധതി നടപ്പിലാക്കുക ഘട്ടം ഘട്ടമായി - ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം

കാര്‍ബണ്‍ മാലിന്യം പൂര്‍ണമായും ഒഴിവാക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് സൈന്യം ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നത്

Army to procure electric vehicles for select units  Indian Army to procure electric vehicles  Indian Army  കാർബൺ മലിനീകരണം  Carbon pollution  ഇന്ത്യന്‍ സൈന്യം  ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം  കാര്‍ബണ്‍ മാലിന്യം പൂര്‍ണമായും ഒഴിവാക്കുക
ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം; പദ്ധതി നടപ്പിലാക്കുക ഘട്ടംഘട്ടമായി
author img

By

Published : Oct 12, 2022, 9:05 PM IST

ന്യൂഡൽഹി : രാജ്യത്തെ തെരഞ്ഞെടുത്ത യൂണിറ്റുകൾക്കായി ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാനൊരുങ്ങി സൈന്യം. കാർബൺ മലിനീകരണം കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാര്‍ സ്വീകരിച്ച നയത്തിന്‍റെ ഭാഗമാണ് ഈ നീക്കം. ബുധനാഴ്‌ചയാണ് (ഒക്‌ടോബര്‍ 12), സൈന്യം ഇതുസംബന്ധിച്ച വിവരം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

വാഹനങ്ങള്‍ പുറത്തിറക്കുക ഘട്ടംഘട്ടമായി : തെരഞ്ഞെടുത്ത യൂണിറ്റുകളില്‍ 25 ശതമാനം കാര്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍, 38 ശതമാനം ബസുകള്‍, 48 ശതമാനം മോട്ടോർ ബൈക്കുകള്‍ എന്നിങ്ങനെയാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ അനുവദിക്കുക. സമയബന്ധിതമായി തന്നെ ഇവ പുറത്തിറക്കാനാണ് സൈന്യത്തിന്‍റെ തീരുമാനം. തൊഴിൽക്ഷമത ഉയര്‍ത്തല്‍, വിദൂര സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ തുടങ്ങിയവ അടക്കം പരിഗണിച്ചാണ് തീരുമാനം.

കാർബൺ മലിനീകരണം പുറന്തള്ളുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുക എന്ന വലിയ ലക്ഷ്യത്തിന്‍റെ ഭാഗമാണിതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറക്കുന്ന സമയം ചാർജിങ് പോയിന്‍റുകൾ ഉൾപ്പടെയുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഇവി (Electric Vehicles) ചാർജിങ് സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഫാസ്റ്റ് ചാർജറും രണ്ടോ മൂന്നോ സ്ലോ ചാർജറുകളും ഉണ്ടായിരിക്കും.

നിരവധി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും : ഇലക്‌ട്രിക് സർക്യൂട്ട് കേബിളുകൾ, മതിയായ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പദ്ധതി നടപ്പില്‍വരുത്തുക. സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് സൈന്യം ആലോചിക്കുന്നത്. ഇവ ഘട്ടംഘട്ടമായി ആസൂത്രണം ചെയ്യും. പ്രാരംഭമായി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇലക്‌ട്രിക് ബസുകൾ വാങ്ങുകയുള്ളൂ. ഇത് നിലവിലുള്ള ബസുകളുടെ കുറവ് നികത്തുമെന്നത് കൂടി കണക്കിലെടുത്താണ് നീക്കം.

60 ബസുകൾ വാങ്ങുന്നതിനുള്ള പ്രാരംഭ ടെൻഡർ നടപ്പിലാക്കുന്നതിനൊപ്പം 24 ഫാസ്റ്റ് ചാർജറുകൾ കൂടി സജ്ജീകരിക്കും. "കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഹരിത നയങ്ങളുടെ കാര്യക്ഷമത, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് സഹായകമാകും. മാറുന്ന കാലവുമായി നമ്മള്‍ പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ് " - മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നീക്കം ബോധവത്‌കരണത്തിന് പിന്നാലെ : ഇക്കഴിഞ്ഞ ഏപ്രില്‍ മാസം സൈന്യം, ഇലക്‌ട്രിക് വാഹനങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ്, പെർഫെക്‌ട് മെറ്റൽ ഇൻഡസ്‌ട്രീസ് (പിഎംഐ), റിവോൾട്ട് മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടേതായിരുന്നു പ്രദര്‍ശനത്തിനുവച്ച വാഹനങ്ങള്‍. ഇവി സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ഒരു ബോധവത്‌കരണം കൂടി ആയിരുന്നു ഈ പ്രദര്‍ശനം.

അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ (ഒക്‌ടോബര്‍ 13) ഈജിപ്‌റ്റ് സന്ദര്‍ശിക്കും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ നിർണായക കരാറുകളിൽ ഒപ്പിടാനാണ് നീക്കം. ഈജിപ്‌റ്റ് പ്രസിഡന്‍റ് അബ്ദേൽ ഫത്താഹ് അൽ സിസിയുമായും പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് അഹമ്മദ് സാക്കിയുമായും ചർച്ചകൾ നടത്തിയേക്കും. പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.