ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറയിപ്പ് നല്‍കി സൈന്യം. ആര്‍മി ഉദ്യോഗസ്ഥരെന്ന വ്യാജേനെ സൈന്യത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ ആളുകളില്‍ നിന്ന് പണം കവര്‍ന്ന സംഭവങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആര്‍മി ജനങ്ങള്‍ക്ക് മുന്നറയിപ്പ് നല്‍കിയത്.
ഇത്തരം സംഭവങ്ങള്‍ ഉടൻ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആര്‍മി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ALSO READ: കൊച്ചിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ പിതാവിന് മര്‍ദനം; കാറിന്‍റെ ചില്ലുതകര്‍ത്തു