കൊൽക്കത്ത: ഇന്ത്യൻ അതിർത്തികളെ സംരക്ഷിക്കാൻ സേനകൾ സജ്ജമാണെന്ന് ഇന്ത്യൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. കര, വായു, സമുദ്രം എന്നീ മൂന്ന് അതിർത്തികളെയും സംരക്ഷിക്കാൻ ഇന്ത്യൻ സേനകൾക്ക് സാധിക്കും. യഥാർഥ നിയന്ത്രണ രേഖയിലുള്ള സ്റ്റാറ്റസ്കോ മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ചെറാക്കാനായി സമുദ്രം, വായു, കര സേനകളുടെ മികച്ച തയ്യാറെടുപ്പുകൾ ആവശ്യമാണ്.
ജിആർഎസ്‌ഇ യാർഡിൽ നിന്നുള്ള ആദ്യ പ്രോജക്റ്റ് 17-എ ഫ്രിഗേറ്റ് യുദ്ധക്കപ്പലിന്‍റെ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കേന്ദ്ര സർക്കാർ നയങ്ങളിലൂടെ മെയ്‌ക്ക് ഇൻ ഇന്ത്യ പ്രോജക്‌ട് സർക്കാർ പ്രോത്സാഹിപ്പിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ വലിയ വ്യത്യാസം വരുത്താനായെന്നും അദ്ദേഹം പറഞ്ഞു.