ന്യൂഡല്‍ഹി: യുകെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് യുകെ-ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് ഒരാഴ്‌ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്നും തുടര്‍ നടപടികള്‍ വിശകലനം ചെയ്‌ത ശേഷം അറിയിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിതിനെ തുടര്‍ന്ന് നേരത്തെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 23 മുതല്‍ 31വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.