ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ തെറ്റായ ഭൂപടം കാണിക്കുന്ന ലിങ്ക് നീക്കം ചെയ്യാൻ വിക്കിപീഡിയയോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 69 എ പ്രകാരമാണ് ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂപടം തെറ്റായി കൊടുത്തിരിക്കുന്ന വിവരം ഛത്രസൽ സിങ് എന്നയാളാണ് ട്വിറ്ററിലൂടെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കര്‍ശന നടപടിയെടുക്കണമെന്ന് ട്വീറ്റില്‍ അഭ്യര്‍ഥിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ നവംബര്‍ 27ന് കേന്ദ്ര സര്‍ക്കാര്‍ വിക്കീപീഡിയയ്‌ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ ആഭ്യന്തര സമഗ്രതയുടെയും പരമാധികാരത്തിന്‍റെയും ലംഘനമായതിനാൽ പേജ് നീക്കം ചെയ്യണമെന്നാണ് വിക്കിപീഡിയയോട് നിർദ്ദേശിച്ചത്. ഇത് അംഗീകരിക്കാത്ത പക്ഷം വിക്കിപീഡിയയ്‌ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ വിക്കിപീഡിയ ഭൂപടം മാറ്റിയിട്ടില്ല.