ETV Bharat / bharat

കൊവിഡ് ഡെൽറ്റ പ്ലസ് അപകടകാരി; കേരളത്തിനടക്കം മുന്നറിയിപ്പ് - കൊവിഡ് വാർത്തകൾ

കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി ഇതിനോടകം 22 പേര്‍ക്കാണ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

Delta plus variant of Covid19 Variant of Concern health ministry Covid-19 Delta plus in Maharashtra, Kerala and Madhya Pradesh Covid-19 variant Delta plus കൊവിഡ് ഡെൽറ്റ പ്ലസ് കൊവിഡ് ഡെൽറ്റ പ്ലസ് അപകടകാരി കേരളം ഡെൽറ്റ പ്ലസ് വകഭേദം കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് വാർത്തകൾ ഡെൽറ്റ പ്ലസ് ഇന്ത്യ
കൊവിഡ് ഡെൽറ്റ പ്ലസ് അപകടകാരി; കേരളത്തിനടക്കം മുന്നറിയിപ്പ്
author img

By

Published : Jun 23, 2021, 9:09 AM IST

Updated : Jun 23, 2021, 9:21 AM IST

ന്യൂഡൽഹി: കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്നും ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രതിരോധ നടപടികൾ, പരിശോധന, വാക്‌സിനേഷൻ എന്നിവ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലും മുന്നറിയിപ്പ്

ഡെൽറ്റ പ്ലസ് ബാധിച്ച 22 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മധ്യപ്രദേശില്‍ നാലുപേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും സ്ഥിരീകരിച്ചു. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് ഡെല്‍റ്റ പ്ലസ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതീവ അപകടകാരി

ഡെൽറ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാൽ ഇപ്പോൾ കേന്ദ്രം നിലപാട് തിരുത്തിയിരിക്കുകയാണ്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്‍റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഡെൽറ്റ് പ്ലസ് വകഭേദം. വാക്സീന്‍ എടുത്തവരില്‍ രോഗം വന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വാക്സിന്‍റെ പ്രതിരോധ ശേഷിയെ മറികടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Also Read: ഡെൽറ്റയ്‌ക്ക് പിന്നാലെ ലാംഡ : വാക്‌സിനില്‍ ആശങ്ക അറിയിച്ച് ഡബ്ല്യുഎച്ച്ഒ

ഇതുവരെയുള്ള കൊറോണ വൈറസിന്‍റെ വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണു ഡെല്‍റ്റ പ്ലസ്. . 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതു നേപ്പാളില്‍ നിന്നെത്തിയവരിലാണെന്ന് പിന്നീട് ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Last Updated : Jun 23, 2021, 9:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.