ന്യൂഡൽഹി: ആഗോള തലത്തിൽ 229.7 ലക്ഷം ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഇതിൽ 64.7 ലക്ഷം ഗ്രാന്‍റ് തലത്തിലും 165 ലക്ഷം വാണിജ്യാടിസ്ഥാനത്തിലുമാണ് വിതരണം നടത്തിയതെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു . വരും ദിവസങ്ങളിൽ ആഫ്രിക്ക ,ലാറ്റിൻ അമേരിക്ക,പസഫിക് ദ്വീപ രാഷ്‌ട്രങ്ങൾ തുടങ്ങി കൂടുതൽ രാജ്യങ്ങളിലേക്ക് വാക്‌സിനുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ആഗോള തലത്തിൽ ഇന്ത്യ 229.7 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്‌തു: എംഇഎ - ദേശിയ വാർത്ത
64.7 ലക്ഷം ഗ്രാന്‍റ് തലത്തിലും 165 ലക്ഷം വാണിജ്യാടിസ്ഥാനത്തിലുമാണ് വിതരണം നടത്തിയത്

ആഗോള തലത്തിൽ ഇന്ത്യ 229.7 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്‌തു: എംഇഎ