ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്ക് ആവശ്യമായ ആംഫോട്ടെറിസിൻ ബിയും മറ്റ് മരുന്നുകളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ. ജൂൺ 16 വരെ രാജ്യത്ത് 27,142 മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
കേസുകൾ വർധിക്കുന്ന സാഹചര്യം മുന്നിൽ കണ്ട് ആവശ്യത്തിന് ആംഫോട്ടെറിസിൻ ബി ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Also Read: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; 6 മാസം താവകാശം തേടി അദാനി ഗ്രൂപ്പ്
മരുന്നിന്‍റെ ആഭ്യന്തര ഉത്പാദനം അഞ്ചിരട്ടിയായി വർധിപ്പിച്ചു. ഏപ്രിലിൽ 62,000 വൈലുകൾ ഉത്പാദിപ്പിക്കപ്പെട്ടിരുന്നിടത്ത് ഇപ്പോൾ അത് 3.75 ലക്ഷം എന്ന നിലയിൽ എത്താൻ പോവുകയാണ്.
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുമ്പോഴും 9,05,000 ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി വൈലുകൾ ഇറക്കുമതി ചെയ്യാനും ഇന്ത്യ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു.