ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിൽ വ്യാഴാഴ്ച നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ അപലപിച്ച് ഇന്ത്യ. തീവ്രവാദത്തിനെതിരെയും തീവ്രവാദികൾക്ക് താവളം ഒരുക്കുന്നവർക്കെതിരെയും ലോകം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്‍റെ ആവശ്യകത കാബൂൾ സ്ഫോടനം ഓർമിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിലും സമീപത്തെ ഹോട്ടലിന് മുന്നിലുമാണ് ചാവേർ സ്ഫോടനങ്ങൾ നടന്നത്. 60 അഫ്‌ഗാൻ പൗരന്മാരും 13 യുഎസ് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. താലിബാൻ അഫ്‌ഗാൻ കീഴടക്കിയതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ വിമാനത്താവളത്തിലേക്ക് വന്നവർക്ക് നേരെയാണ് ആക്രമണം നടന്നത്.
Also Read: തിരിച്ചടിക്കുമെന്ന് അമേരിക്ക
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണം നടത്തിയവർക്ക് തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.