ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ലോഗാർ പ്രവിശ്യയിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഭീകരാക്രമണത്തിൽ 21 നിരപരാധികൾ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റമദാൻ മാസത്തിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇരകളുടെ കുടുംബങ്ങൾക്കും ജനങ്ങൾക്കുമൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വെടിനിർത്തലിന്‍റെ അടിയന്തിര ആവശ്യത്തെപ്പറ്റിയും അദ്ദേഹം ആവർത്തിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അഫ്ഗാൻ സൈന്യത്തിന്‍റെ ധൈര്യത്തെയും അദ്ദേഹം അഭിവാദ്യം ചെയ്തു.