ETV Bharat / bharat

India stand firmly with Israel Modi ഇസ്രയേലിന് ഒപ്പം തന്നെ, ആവർത്തിച്ച് മോദി - ഹമാസ്

'വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹമാസിന് എതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ തലമുറകളോളം നിലനില്‍ക്കും. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചതല്ല, തുടങ്ങിവെച്ചതും തങ്ങളല്ല, ക്രൂരമായ രീതിയില്‍ യുദ്ധം തങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആകുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്'.

india-stand-firmly-with-israel
india-stand-firmly-with-israel
author img

By ETV Bharat Kerala Team

Published : Oct 10, 2023, 3:54 PM IST

ന്യൂഡല്‍ഹി: ഇസ്രയേലിന് ഒപ്പമെന്ന് ആവർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചെമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്. എല്ലാത്തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഫോൺ സംഭാഷണത്തില്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് നെതന്യാഹു വിശദീകരിച്ചതായും മോദി ട്വിറ്ററില്‍ പറഞ്ഞു.

  • I thank Prime Minister @netanyahu for his phone call and providing an update on the ongoing situation. People of India stand firmly with Israel in this difficult hour. India strongly and unequivocally condemns terrorism in all its forms and manifestations.

    — Narendra Modi (@narendramodi) October 10, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, ഗാസയില്‍ ഹമാസിന് എതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണം തുടങ്ങിയതേയുള്ളൂവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്. 'വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹമാസിന് എതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ തലമുറകളോളം നിലനില്‍ക്കും. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചതല്ല, തുടങ്ങിവെച്ചതും തങ്ങളല്ല, ക്രൂരമായ രീതിയില്‍ യുദ്ധം തങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആകുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്'.

മൂന്ന് (ഒക്‌ടോബർ ഏഴിന്) ദിവസം മുൻപാണ് ഹമാസ് ഇസ്രയേലിന് എതിരെ ആക്രമണം തുടങ്ങിയത്. പലസ്തീനിലെ ഗായസില്‍ നിന്ന് ഇസ്രയേലിന് നേരെ റോക്കറ്റാക്രമണമാണ് ഹമാസ് ആദ്യം ആരംഭിച്ചത്. ടെല്‍ അവീവ് അടക്കമുള്ള നഗരങ്ങൾ ഇപ്പോൾ യുദ്ധഭീതിയിലാണ്. ആക്രമണത്തിന് പിന്നാലെ അതിർത്തി മേഖലയില്‍ മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.

ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചതോടെ ഗാസയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. ഇന്ത്യ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഗാസയില്‍ മൂന്ന് ദിവസത്തിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.