നാഗപട്ടണം (തമിഴ്‌നാട്): ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കുറഞ്ഞ ചിലവില്‍ ഒരു കപ്പല്‍ യാത്രയായാലോ? അതും കൊച്ചിയില്‍ നിർമിച്ച കപ്പലിൽ? തമാശയല്ല, സംഗതി ഉള്ളതാണ്. നാല് പതിറ്റാണ്ട് നീണ്ട ഇടവേളക്കുശേഷം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള കപ്പൽ സര്‍വീസിന് വീണ്ടും തുടക്കമായിരിക്കുന്നു (India-Srilanka Ferry Resumed After 4 Decades). തമിഴ്‌നാട്ടിലെ നാഗപട്ടണം തുറമുഖത്തിനും (Nagapattinam Port) ശ്രീലങ്കയിലെ കന്‍കേശന്‍തുറയ്ക്കും (Kankesanthurai) ഇടയിലുള്ള ഫെറി സർവീസ് ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) പുനരാരംഭിച്ചത്.
'ചെറിയപാനി' (Cheriyapani) എന്ന പേരിലുള്ള സര്‍വീസ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ (Sarbananda Sonowal) ഫ്ലാഗ് ഓഫ് ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ (Ranil Wickremesinghe), വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്ത്യ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക കാല്‍വയ്‌പ്പാണ് ഈ യാത്രാക്കപ്പല്‍ സര്‍വീസെന്ന് പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
-
SCI is proud to be part of resumption of Int'l Passenger Ferry Service between Nagapattinam (India) & Kankesanthurai (Sri Lanka), realizing Hon'ble PM's vision of #VasudevKutumbhkam & strengthening relations with neighbouring countries,sharing deep history of culture & commerce. pic.twitter.com/YDpPJ6X8Wo
— Shipping Corporation of India (SCI) (@shippingcorp) October 14, 2023 " class="align-text-top noRightClick twitterSection" data="
">SCI is proud to be part of resumption of Int'l Passenger Ferry Service between Nagapattinam (India) & Kankesanthurai (Sri Lanka), realizing Hon'ble PM's vision of #VasudevKutumbhkam & strengthening relations with neighbouring countries,sharing deep history of culture & commerce. pic.twitter.com/YDpPJ6X8Wo
— Shipping Corporation of India (SCI) (@shippingcorp) October 14, 2023SCI is proud to be part of resumption of Int'l Passenger Ferry Service between Nagapattinam (India) & Kankesanthurai (Sri Lanka), realizing Hon'ble PM's vision of #VasudevKutumbhkam & strengthening relations with neighbouring countries,sharing deep history of culture & commerce. pic.twitter.com/YDpPJ6X8Wo
— Shipping Corporation of India (SCI) (@shippingcorp) October 14, 2023
ഒരാൾക്ക് 7,670 രൂപ: നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് 6,500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം 18% ജിഎസ്‌ടി കൂടി ചേരുമ്പോള്‍ ഒരാള്‍ക്ക് 7670 രൂപയ്ക്ക് ശ്രീലങ്കന്‍ യാത്ര സാധ്യമാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ പാസ്‌പോര്‍ട്ടും വിസയും ഹാജരാക്കിയാല്‍ ചെറിയപാനി കപ്പലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയിലെ കന്‍കേശന്‍തുറയ്ക്കും ഇടയിലുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ചെറിയപാനിക്ക് ഏകദേശം മൂന്നുമണിക്കൂര്‍ സമയമെടുക്കും.
സൗജന്യ ബാഗേജ്: യാത്രികര്‍ക്ക് 40 കിലോ സൗജന്യ ബാഗേജും ചെറിയപാനി കപ്പലിൽ അനുവദിക്കുന്നുണ്ട്. വിമാന യാത്രയിൽ എക്കണോമി ക്ലാസിലെ ബാഗേജ് പരിധി 25 കിലോ മാത്രമാണ് എന്നിരിക്കെയാണ് തുച്‌ഛമായ ടിക്കറ്റ് നിരക്കില്‍ ഇത്രയധികം സൗജന്യ ബാഗേജ് നല്‍കുന്നത്.
Also Read: സൂയസ് കനാലിൽ മുങ്ങിയ ചരക്ക് കപ്പൽ വീണ്ടും ഒഴുകി; വിവരങ്ങൾ പുറത്തുവിട്ട് 'ലെത്ത്'
നിര്‍മാണം കൊച്ചിയില്‍: ഹൈ സ്‌പീഡ് ക്രാഫ്റ്റ് (എച്ച്എസ്‌സി) ആയ 'ചെറിയപാനി' രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചത് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൊച്ചി തുറമുഖ ഡോക്ക് യാർഡിലാണ്. 34.91 മീറ്റർ നീളവും 9.61 മീറ്റർ വീതിയുമുള്ള ഈ അതിവേഗ കപ്പലിന് 150 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. പൂർണ്ണമായി ശീതികരിച്ച ചെറിയപാനി കപ്പലിൽ ഇന്ത്യക്കാരായ 14 ഓളം ജീവനക്കാരുമുണ്ടാകും.
ചരിത്രപരമായ സര്‍വീസ്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്‌ദങ്ങളുടെ പഴക്കമുണ്ട്. പുരാണങ്ങളിലടക്കം ലങ്കയുമായി ഭാരതത്തിനുണ്ടായിരുന്ന ബന്ധത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. പാസ്‌പോർട്ടും വിസയും നിലവില്‍ വരുന്നതിന് മുൻപ് ഇരുരാജ്യങ്ങളിലേക്കും ആളുകള്‍ യഥേഷ്‌ടം പോയിവന്നിരുന്നു. 40 വര്‍ഷം മുൻപ് വരെ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ കപ്പല്‍ സര്‍വീസ് സജീവവുമായിരുന്നു. തൂത്തുക്കുടി തുറമുഖത്തെ ബന്ധിപ്പിച്ച് ചെന്നൈ-കൊളംബോ പാതയിലായിരുന്നു ഈ സര്‍വീസുകള്‍.
പിന്നീട് 1982 ല്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കപ്പൽ സർവീസുകൾ നിർത്തിവയ്ക്കുന്നത്. 2011 ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഇന്ത്യ-ശ്രീലങ്ക കപ്പല്‍ സര്‍വീസ് വീണ്ടും തുടങ്ങിയെങ്കിലും അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചതോടെ അഞ്ചുമാസത്തിനകം സർവീസുകൾ ഉപേക്ഷിച്ചു.
Also Read: സഞ്ചാരികളെ ആകർഷിക്കാൻ ചെന്നൈ തുറമുഖത്ത് ആഡംബര കപ്പൽ