ന്യൂഡൽഹി: പാകിസ്ഥാൻ ഹൈക്കോടതികളിൽ കുൽഭൂഷൻ ജാദവിന് അപ്പീൽ നൽകാനുള്ള ബിൽ പാകിസ്ഥാൻ ദേശീയ അസംബ്ലി പാസാക്കിയതിൽ ഇന്ത്യക്ക് അതൃപ്തി. ബില്ല് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ ലംഘനമാണെന്ന് ഇന്ത്യ.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്ന രീതിയിൽ കേസ് ഫലപ്രദമായി അവലോകനം ചെയ്യാനും പുനർവിചിന്തനം നടത്താനുമുള്ള സംവിധാനങ്ങൾ ബിൽ സൃഷ്ടിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അന്താരാഷ്ട്ര നീതി ന്യായ കോടതി യുടെ റിവ്യൂ ആൻഡ് റീകൺസിഡറേഷൻ ഓർഡിനൻസ് 2020 പാകിസ്ഥാൻ പാർലമെന്‍റ് അംഗീകരിച്ചിരുന്നു. എന്നാൽ അത് പ്രകാരം അപ്പീൽ നൽകാനുള്ള സംവിധാനങ്ങൾ പാകിസ്ഥാൻ ചെയ്തിരുന്നില്ല.
Also Read: കൊച്ചിയുടെ വികസനം കേരളത്തിന് അനിവാര്യം: പി.എ.മുഹമ്മദ് റിയാസ്
ബില്ലിന്‍റെ പോരായ്മകൾ പരിഹരിക്കാൻ പാകിസ്ഥാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിന് വിരുദ്ധമായി കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷയ്ക്കെതിരായ നിയമപരമായ പരിഹാരങ്ങൾ തേടുന്നത് നിഷേധിക്കുന്ന പാകിസ്ഥാന്‍റെ സമീപനം അപഹാസ്യമാണെന്നും ഇന്ത്യ പ്രതികരിച്ചു.