ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പിനിടെ ആശ്വാസമായി പുതിയ കൊവിഡ് കണക്കുകള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,467 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32,474,773 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 354 പേര്‍ കൂടി മരിച്ചതോടെ ആകെ മരണനിരക്ക് 4,35,110 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,486 പേരാണ് കൊവിഡ് മുക്തി നേടിയത്. രാജ്യത്ത് 3,17,20,112 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,19,551 ആണ്.
ഇതുവരെ 58.89 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 63,85,298 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. മെയ് പകുതിയോടെ കുത്തനെ ഉയര്‍ന്ന കൊവിഡ് നിരക്ക് ജൂലൈ മാസത്തോടെ കുറഞ്ഞിരുന്നു.
Read more: കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍: സ്കൂൾ തുറക്കുന്നതും വാക്‌സിനേഷനും പ്രധാനം