ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,99,77,861 ആയി. വൈറസ് ബാധിച്ച് 1,167 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 3,89,302 ആയി ഉയർന്നു.
രോഗം ഭേദമായതിനെ തുടർന്ന് 81,839 പേരെ ഡിഡ്ചാർജ് ചെയ്തു. ഇതോടെ 2,89,26,038 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. രാജ്യത്ത് സജീവ രോഗബാധിതരുടെ എണ്ണം 6,62,521 ആണ്. ഇതുവരെ 28,87,66,201 പേർ വാക്‌സിൻ സ്വീകരിച്ചു.
ALSO READ: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും