ETV Bharat / bharat

രാജ്യത്ത് 18,132 പേർക്ക് കൂടി COVID 19 ; 215 ദിവസങ്ങള്‍ക്കിടയിലെ കുറഞ്ഞ നിരക്ക്

24 മണിക്കൂറിനിടെ സജീവ കൊവിഡ് രോഗികളിലും വലിയ കുറവ്

കൊവിഡ് കേസുകളിൽ കുറവ്  215 ദിവസങ്ങളിലെ കുറഞ്ഞ നിരക്ക്  സജീവ കൊവിഡ് രോഗികൾ  കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് കേസുകൾ  കുറയുന്ന കൊവിഡ് കേസുകൾ  covid cases india news  india covid cases news  lowest covid cases in 215 days  India reports 18,132 new cases news  India reports 18,132 new cases  India reports 18,132 new cases, lowest in 215 days
കൊവിഡ് കേസുകളിൽ വൻ കുറവ്; 215 ദിവസത്തിലെ കുറഞ്ഞ നിരക്ക്
author img

By

Published : Oct 11, 2021, 10:29 AM IST

ന്യൂഡൽഹി : രാജ്യത്ത് തിങ്കളാഴ്‌ച 18,132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 215 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നിലവിൽ 2,27,347 പേരാണ് ഈ ഗണത്തിലുള്ളത്.

ആകെ കൊവിഡ് ബാധിച്ചവരില്‍ 0.67 ശതമാനം മാത്രം സജീവ രോഗികളാണ് നിലവിലുള്ളത്. കൊവിഡ് ആരംഭിച്ചത് മുതലുള്ള കണക്കുകളിലെ ഏറ്റവും ചെറിയ നിരക്കാണിത്.

ALSO READ: കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

കൊവിഡ് രോഗമുക്തനിരക്കും ഇതുവരെയുള്ള ഉയർന്ന നിരക്കിലാണ്. 98 ശതമാനമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്.

ദേശീയ വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി 95.19 ശതമാനം ഡോസുകള്‍ രാജ്യത്ത് ഇതിനകം വിതരണം ചെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.